പാലോട്ടുവയൽ ആർ.കെ.യു.പി.സ്കൂളിന്റെ സ്കൂൾ വാഹനം എന്ന സ്വപ്നം യാഥാർഥ്യമായി

അഴീക്കോട്: പൊതുവിദ്യാഭ്യാസ ഉന്നമനത്തിന് എയിഡഡ് സ്കൂളുകൾക്ക് സർക്കാർ ഫണ്ടുകൾ ചിലാവാക്കാൻ പാടില്ല എന്ന ഉത്തരവ് നിലനിൽക്കെ പൊതു വിദ്യാഭ്യാസ ഉന്നമനത്തിന് മുൻതൂക്കം നൽകി കൊണ്ട് അഴീക്കോട് MLA കെ.എം ഷാജി എയിഡഡ് സ്കൂളിന് MLA പ്രതിനിധാനം ചെയ്യുന്ന മുസ്ലിം ലീഗ് പാർട്ടിയുടെ രാജ്യസഭാ MP .പി .വി അബ്ദുൾ വഹാബ് സാഹിബിന്റെ വികസന ഫണ്ടിൽ ഉൾപ്പെടുത്തി പാലോട്ടുവയൽ ആർ.കെ.യു.പി.സ്കൂളിന്റെ സ്കൂൾ വാഹനം എന്ന സ്വപ്നം യാഥാർഥ്യമാക്കി.ഇന്ന് രാവിലെ 11 മണിക്ക് നടന്ന ചടങ്ങിൽ വി കെ.ലളിതാദേവിയുടെ അധ്യക്ഷതയിൽ ചേർന്ന പരിപാടി സ്കൂൾ വാഹനം ഓടിച്ച് കൊണ്ട് MLA കെ.എം ഷാജി സ്കൂൾ വാഹനത്തിന്റെ ഔദ്യോഗിക ഉൽഘാടനം നിർവഹിച്ചു. ആർ.കെ.യു.പി.സ്കൂൾ ഹെഡ്മിസ്ട്രസ് പി.പുഷ്പ , വളപട്ടണം ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡൻറും മുൻ ഹാൻവീവ് ചെയർമാനുമായിരുന്ന വി.പി.ബമ്പൻ, വളപട്ടണം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.പി മുഹമ്മദ് അശ്റഫ് , ചിറക്കൽ ഗ്രാമ പഞ്ചായത്ത് മെമ്പർ ജലാലുദ്ധീൻ.PTA എക്സിക്യൂട്ടീവ് മെമ്പർ cv നൗഷാദ് ,PTA പ്രസിഡന്റ് ഷാഹുൽ ഹമീദ് കെ. തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു –

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.