മോഹൻലാലിൻറെ പുതിയ ചിത്രമായ ‘ഒടിയൻ’ റിലീസ് ഡിവൈഎഫ്ഐ തടയുമെന്ന് വ്യാജപ്രചരണം

മോഹൻലാലിൻറെ പുതിയ ചിത്രമായ ‘ഒടിയൻ’ റിലീസ് ഡിവൈഎഫ്ഐ തടയുമെന്ന് വ്യാജപ്രചരണം.നവമാധ്യമങ്ങളിലൂടെയാണ് വ്യാജപ്രചരണം നടക്കുന്നത്.എന്നാൽ ഇതിനെതിരെ ഡിവൈഎഫ്ഐ രംഗത്തെത്തി. ഒടിയൻ സിനിമ ഡിവൈഎഫ്ഐ തടയുമെന്ന തരത്തിൽ നവമാധ്യമങ്ങളിൽ ചിലർ വ്യാപക പ്രചരണം നടത്തുന്നുണ്ടെന്നും ഇത് അടിസ്ഥാനരഹിതമായ വാർത്തയാണെന്നും ഡിവൈഎഫ്ഐ നേതൃത്വം വാർത്തക്കുറിപ്പിലൂടെ അറിയിച്ചു. ഇത്തരം നുണപ്രചാരണങ്ങൾ നടത്തുന്നവർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്നും ഇക്കാര്യം ചൂണ്ടിക്കാട്ടി ഡിജിപിക്ക് പരാതി നൽകുമെന്ന് ഡിവൈഎഫ്ഐ വ്യക്തമാക്കി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: