Advertisements

വി.ആര്‍.എസ് പ്രഖ്യാപിച്ചതിന് പിന്നാലെ 18000 ബി.എസ്.എന്‍.എല്‍ ജീവനക്കാര്‍ പുറത്തേക്ക്

ന്യൂഡൽഹി: കേന്ദ്രസര്‍ക്കാര്‍ സ്വയം വിരമിക്കല്‍ പദ്ധതി (വി.ആര്‍.എസ്) പ്രഖ്യാപിച്ചതിന് പിന്നാലെ ബി.എസ്.എന്‍.എല്ലില്‍ നിന്നും വിരമിക്കാനൊരുങ്ങുന്നത് 18000 ജീവനക്കാര്‍. ഇത് വഴി ബി.എസ്.എന്‍.എല്ലിനും എം.ടി.എന്‍.എല്ലിനും ശമ്പളയിനത്തില്‍ 7000 കോടി രൂപ ലാഭിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.ഈ വര്‍ഷം ഡിസംബര്‍ നാല് വരെയാണ് ജീവനക്കാര്‍ക്ക് വി.ആര്‍.എസ് സ്വീകരിക്കാനുള്ള സമയപരിധി. നവംബര്‍ 3 നാണ് ഇത് ആരംഭിച്ചത്.
ബി.എസ്.എന്‍.എലിലെ ഒന്നരലക്ഷം ജീവനക്കാരില്‍ ഒരുലക്ഷം പേരും വി.ആര്‍.എസിന് യോഗ്യതയുള്ളവരാണ്. മറ്റു സ്ഥാപനങ്ങളില്‍ ഡെപ്യൂട്ടേഷനില്‍ പോയവരുള്‍പ്പെടെ, 50 വയസ്സും അതിലേറെയും പ്രായമുള്ള ജീവനക്കാരാണ് ഇതിന് യോഗ്യരാവുന്നത്.

Advertisements
Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: