പുല്ലൂപി പാലം പരിസരത്ത് അറവു മാലിന്യം തള്ളുന്നത് വ്യാപകമാകുന്നു

കണ്ണാടിപറമ്പ് :പുല്ലൂപി പാലം പരിസരത്തും അറവു മാലിന്യം പൊതു സ്ഥലത്ത് തള്ളുന്നത് വ്യാപകമാകുന്നു. പുല്ലൂപ്പി പുഴയിലും പുഴയോട് അനുബന്ധിച്ച സ്തലങ്ങളിലുമാണ് കോഴി യുടെ മാലിന്യങ്ങൾ തള്ളുന്നത്. രോഗം പടർന്ന് പിടിക്കാനും തെരുവ് നായ ശല്യത്തിനും ഇത് കാരണമാകുന്നുണ്ട്.ഈ മാലിന്യത്തിന് മുകളിലൂടെ കാക്കകളും മറ്റും പക്ഷികളും വട്ടമിട്ടു പറക്കുകയാണ് ഇതു കാരണം ഇതുവഴി യാത്ര ചെയ്യുവാൻ ബുദ്ധിമുട്ടുണ്ടാക്കുന്നു.മാലിന്യങ്ങളുടെ ദുര്‍ഗന്ധം മൂലം മൂക്കുപൊത്തിയാണ് കാല്‍നടയാത്രക്കാര്‍ ഇതുവഴി സഞ്ചരിക്കുന്നത്. വിവിധ സ്ഥലങ്ങളില്‍ നിന്നുമായി വാഹനത്തിലാണ് രാത്രികാലങ്ങളില്‍ മാലിന്യം നിക്ഷേപിക്കുന്നത്. .ഈ വിഷയത്തിൽ ജനങ്ങൾ ബോധവൻമാരാകുകയും രാഷ്ട്രിയ കക്ഷിഭേതമില്ലാതെ പ്രതികരിക്കുകയും ആധികാരികൾ ഉറക്കം വിട്ട് അടിയന്തിര നടപടി സ്വീകരിക്കുകയും വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം

*ഇന്നു രാവിലെ പകർത്തിയ ചിത്രം*

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.