വിളംബര ജാഥ നടത്തി

കൊളച്ചേരി :- കെ പി സി സി വർക്കിങ് പ്രസിഡന്റ് ശ്രീ കെ സുധാകരൻ നയിക്കുന്ന വിശ്വാസ സംരക്ഷണ യാത്രയുടെ പ്രചരണാർത്ഥം ചേലേരി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിളംബര ജാഥ നടത്തി.

ചേലേരി മണ്ഡലം പ്രസിഡൻറ് എൻ വി പ്രേമാനന്ദൻ ജാഥയ്ക്ക് നേതൃത്വം നൽകി.

കൊളച്ചേരി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡന്റ് കെ എം ശിവദാസൻ , ദാമോദരൻ കൊയിലേരിയൻ, മനോഹരൻ എൻ പി ,കെ മുരളിധരൻ മാസ്റ്റർ ,ഇർഷാദ് ,യൂസഫ് ചേലേരി, സന്തോഷ്, രാമചന്ദ്രൻ മാസ്റ്റർ തുടങ്ങിയവർ പങ്കെടുത്തു.

ചേലേരി യു പി സ്കൂളിൽ സമീപത്ത് നിന്ന് ആരംഭിച്ച ജാഥ ചേലേരി മുക്കിൽ സമാപിച്ചു.

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.