കണ്ണൂർ: പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയെ പീഡനത്തിനിരയാക്കിയ യുവാവിനെ ടൗണ്‍ സി.ഐ യും സംഘവും സാഹസികമായി പിടികൂടി.

കണ്ണൂർ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തെറ്റിദ്ധരിപ്പിച്ച് കൂടെകൊണ്ടുപോയി പലസ്ഥലങ്ങളിൽ വച്ച് നിരവധി തവണ

പീഡനത്തിനിരയാക്കിയ യുവാവിനെ ടൗണ്‍ സി.ഐ രത്‌നകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം തമിഴ്‌നാട്ടില്‍ വച്ച് സാഹസികമായി പിടികൂടി.
തമിഴ്‌നാട് വിരുതാചലം ജില്ലയിലെ കടലൂര്‍ ദേവന്‍കുടി സ്വദേശി പാണ്ട്യന്റെ മകന്‍ പ്രേംകുമാ(21)റിനെയാണ് പിടികൂടിയത്. തിരുട്ട് ഗ്രാമത്തിന് തൊട്ടടുത്തായ ദേവന്‍കുടിയില്‍ നിന്ന് യുവാവിനെ കസ്റ്റഡിയിലെടുക്കുന്നത് പോലീസിനെ സംബന്ധിച്ചിടത്തോളം ഏറെ പ്രയാസമുള്ള ജോലിയായിരുന്നു. എന്നാല്‍ വളരെ സാഹസികമായും സമര്‍ത്ഥമായും പോലീസ് സംഘം യുവാവിനെ പിടികൂടി കണ്ണൂരിലെത്തിക്കുകയായിരുന്നു. തമിഴ്‌നാടുനിന്ന് കണ്ണൂരില്‍ അമ്മാവന്റെ വീട്ടില്‍ വന്ന് തിരിച്ചുപോകുകയായിരുന്ന പതിനേഴുകാരിയാണ് യുവാവിന്റെ കെണിയില്‍പെട്ടത്.
ബന്ധുക്കള്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടിയെയും യുവാവിനെയും കണ്ടെത്തിയത്. ടൗണ്‍ സി.ഐയുടെ സ്‌ക്വാഡ് അംഗങ്ങളായ എ.എസ്.ഐ അനീഷ് കുമാര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ എം.കെ. സജിത്ത്, സി.രഞ്ചിത്ത്, ശിവാനന്ദ്, സി.പി.ഒ ലിജേഷ് എന്നിവരാണ് സി.ഐ രത്‌നകുമാറിനൊപ്പം ഉണ്ടായിരുന്നത്.

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.