ഗുരുവായൂരിലെത്തിയ മുഖ്യമന്ത്രിക്കു നേരെ സ്ത്രീകളുടെ പ്രതിഷേധം; ശരണം വിളിച്ച് പ്രതിഷേധവുമായി എത്തിയത് മഹിളാമോര്ച്ച പ്രവര്ത്തകര്.

ഗുരുവായൂര്: മുഖ്യമന്ത്രിക്കെതിരെ ഗുരുവായൂരില് പ്രതിഷേധം. ശബരിമല വിഷയത്തില് മഹിളാമോര്ച്ചയുടെ പ്രവര്ത്തകരാണ് ശരണം വിളിച്ച് മുഖ്യമന്ത്രിക്ക് നേരെ പ്രതിഷേധിച്ചത്.

രാവിലെ പത്ത് മണിയോടെയാണ് മുഖ്യമന്ത്രി ഗുരുവായൂരിലെത്തിയത്. ഗുരുവായൂര് ക്ഷേത്ര സത്യാഗ്രഹ സമരത്തിന്റെ സ്മാരകം ഉദ്ഘാടനമായിരുന്നു മുഖ്യമന്ത്രിയുടെ പരിപാടി. ഉദ്ഘാടന പ്രസംഗം നടത്തുന്നതിനിടെ ഗുരുവായൂര് ക്ഷേത്രത്തിന്റെ മഞ്ജുളാലിന്റെ സമീപത്താണ് മഹിളാമോര്ച്ചാ പ്രവര്ത്തകര് പ്രതിഷേധവുമായെത്തിയത്.
പൊലീസ് ഉടന്തന്നെ ഇവരെ അറസ്റ്റ് ചെയ്ത് നീക്കി. ഇതോടൊപ്പം അടുത്ത പരിപാടി നടക്കേണ്ടിയിരുന്ന പീച്ചിയിലേക്ക് പോകുന്ന വഴിയില് മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാനായി കോണ്ഗ്രസ് പ്രവര്ത്തകര് നിന്നിരുന്നു. ഇവരെയും പൊലീസ് നീക്കം ചെയ്തു.

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.