ദേഹാസ്വസ്ഥ്യം; കൂടത്തായി കേസിലെ മുഖ്യപ്രതി ജോളി ആശുപത്രിയില്‍

കൂടത്തായി കേസിലെ മുഖ്യപ്രതി ജോളി ദേഹാസ്വസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍. ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് ജയിലധികൃതര്‍ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.ജയിലില്‍ ഇവര്‍ ആത്മഹത്യാ പ്രവണത കാണിക്കുന്നതായും അധികൃതര്‍ പറഞ്ഞു.വയറുവേദനയും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടുവെന്ന് ജോളി പരാതിപ്പെട്ടതു പ്രകാരമാണ് ജയില്‍ അധികൃതര്‍ ഇവരെ കോഴിക്കോട് ബീച്ച്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ് ജോളി. പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ജയിലില്‍ ജോളിക്കായി പ്രത്യേക നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തിയിരുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: