ടൂറിസ്റ്റ് ബസ്സിടിച്ച് കാട്ടാനക്ക് പരിക്കേറ്റു

ഇരിട്ടി : കുടകിലെ തിത്തിമത്തിയിൽ വെച്ച് ടൂറിസ്റ്റ് ബസ്സിടിച്ച് കാട്ടാനക്ക് മാരക പരിക്കേറ്റു. കേരളത്തിൽ നിന്നും ബംഗളൂരുവിലേക്ക് സർവീസ് നടത്തുന്ന സ്വകാര്യ ലക്ഷ്വറി ടൂറിസ്റ്റ് ബസ്സിടിച്ചാണ് പരിക്കേറ്റത്. തിങ്കളാഴ്ച പുലർച്ചയെ തിത്തിമത്തി റോഡരികിൽ വെച്ചാണ് ബസ്സ് ആനയെ ഇടിച്ചു വീഴ്ത്തിയത്. മുതുകിലും ശരീരമാകെയും പരിക്കേറ്റ ആൺ എഴുന്നേൽക്കാൻ പറ്റാത്ത അവസ്ഥയിലായി. ഇടിയുടെ ആഘാതത്തിൽ ബസ്സിന്റെ മുൻഭാഗം തകർന്നു. നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് കർണ്ണാടക വനം – വന്യജീവി വകുപ്പ് അധികൃതരും പോലീസും സ്ഥലത്തെത്തി ആനയെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണ് .

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: