തലശ്ശേരിയിലെ ആദായ നികുതി ഉദ്യോഗസ്ഥൻ ചമഞ്ഞ് കവർച്ച: നാല് പേർ അറസ്റ്റിൽ

തലശ്ശേരി: നഗരത്തിലെ പ്രമുഖ മത്സ്യ മൊത്തവ്യാപാരി പി.പി മജീദിന്റെ സെയ്താർ പള്ളി ജഗന്നാഥ ടെമ്പിൾ റോഡിലെ വീട്ടിൽ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ ചമഞ്ഞ് കവർച്ച നടത്തിയ ഒമ്പതംഗ സംഘത്തിലെ നാല് പേർ അറസ്റ്റിൽ. മീൻ കച്ചവടക്കാരനായ തലശ്ശേരി ചിറക്കുനി പാലയാട് സ്വദേശി ദുൽഷൻ ഹൗസിൽ നൗഫൽ (36), തൃശൂർ കൊടകര പണപ്ലാവിൽ വിനു എന്ന ജാക്കി വിനു (33), തൃശൂർ കൊടകര പള്ളത്തേരി വീട്ടിൽ ദീപു (36) ,മലപ്പുറം മഞ്ചേരി വള്ളുവൻപുറം സ്വദേശി ഏര്യംകോട് വീട്ടിൽ ലത്തീഫ് (36) എന്നിവരെയാണ്

തലശ്ശേരി എ.എസ്.പി.ചൈത്ര തെരേസ, സി.ഐ.എം.പി. ആസാദ് ,കോസ്റ്റൽ എസ് ഐ .എം.വി.ബിജു. ,സി.പി.ഒ.മാരായ രാജീവൻ ,ശ്രീജേഷ്, സുജേഷ്, നീരജ് എന്നിവരടങ്ങുന്ന സംഘം പാലക്കാട് വച്ച് അറസ്റ്റ് ചെയ്തത്.

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.