ഇരിട്ടി ടൗണിൽ വൃദ്ധനെ മരിച്ചനിലയിൽ കണ്ടെത്തി :

.

ഇരിട്ടി: ഇരിട്ടി പാലത്തിനു സമീപം കണ്ടെത്തിയ മൃതദേഹം കുന്നോത്ത് സ്വദേശി ഞാമത്തോലിൽ ജോയി ചാക്കോ (58) യുടെതാണെന്ന് തിരിച്ചറിഞ്ഞു. തിങ്കളാഴ്ച രാവിലെ യാണ് ഇരിട്ടി പാലത്തിനു സമീപം റോഡരികിലുള്ള ഹാൻടെക്സ് കൈത്തറിതുണി വിൽപ്പന സ്റ്റാളിനടുത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. സമീപത്തെ മിൽമ ബൂത്തുടമയാണ് മൃതദേഹം കണ്ടെത്തിയത്. ശരീരത്തിലും മറ്റും രക്തക്കറ പുരണ്ടിട്ടുണ്ട്. ചാക്കോ ഉപയോഗിച്ചതെന്നു കരുതുന്ന ചെരിപ്പ് മൃതദേഹത്തിൽ നിന്നും പതിനഞ്ചടിയകലെയാണ് കാണപ്പെട്ടത് . വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ചില നാട്ടുകാരാണ് മൃതദേഹം തിരിച്ചറിഞ്ഞത്. സംഭവസ്ഥലത്തെത്തിയ ബന്ധുക്കൾ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ചു . ഇരിട്ടി സിഐ രാജീവൻ വലിയവളപ്പിലിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം പ്രാഥമിക പരിശോധന നടത്തി. ഇൻക്വിസ്റ്റ് നടപടിക്രമങ്ങൾ പൂർത്തിയാക്കി പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം പരിയാരം മെഡി: കോളേജിലേക്ക് മാറ്റി. ഭാര്യ: മേരിക്കുട്ടി . മക്കൾ : റോബിൻസ് (ബാരാ eപാൾ ജലവൈദ്യുതി ഓഫീസ് പാലത്തുംകടവ്) സവിത (നഴ്സ് ദുബൈ), ജുഡീഷ്( വിദ്യാർത്ഥി എറണാകുളം) മരുമകൻ: പ്രസാദ് (ദുബൈ) .

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.