പ്രളയബാധിതരെ പുനരധിവസിപ്പിക്കാനുള്ള ധനസമാഹരണം ലക്ഷ്യമിട്ടു സൈക്കിൾ ക്യാംപയിനുമായി കണ്ണൂർ

കണ്ണൂർ∙ പ്രളയബാധിതരെ പുനരധിവസിപ്പിക്കാനുള്ള ധനസമാഹരണം ലക്ഷ്യമിട്ടു സൈക്കിൾ ക്യാംപയിനുമായി ജില്ലാ ഭരണകൂടവും ജില്ലാ പഞ്ചായത്തും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും. നാളെ 8.30ന് കരിവെള്ളൂരിൽ മന്ത്രി ഇ.ചന്ദ്രശേഖരൻ ഫ്ലാഗ്ഓഫ് ചെയ്യും. മാഹിയിലാണു സമാപനം. ആർക്കും അണി ചേരാം റജിസ്‌ട്രേഷൻ ആവശ്യമില്ല. താൽപര്യമുള്ള ആർക്കും മുഴുവനായോ ഭാഗികമായോ‌ പങ്കെടുക്കാം. ഫോൺ: 9497564545. കണ്ണൂരിൽ നിന്ന് പങ്കെടുക്കുന്നവർക്കു സൈക്കിളുകൾ കരിവെള്ളൂർ വരെയും മാഹിയിൽ നിന്നു തിരികെ കണ്ണൂർ വരെയും എത്തിക്കാൻ സൗകര്യം ഒരുക്കും.

റൂട്ട് ഇങ്ങനെ

∙ കരിവെള്ളൂർ പഞ്ചായത്ത് ഓഫിസ്

∙ കോത്തായി മുക്ക്

∙ എടാട്ട്

∙ പിലാത്തറ

∙ പഴയങ്ങാടി(10 മണി)

∙ ചെറുകുന്ന് പഞ്ചായത്ത് ഓഫിസ്

∙ കണ്ണപുരം പഞ്ചായത്ത് ഓഫിസ്

∙ ഇരിണാവ് കുളം

∙ പാപ്പിനിശ്ശേരി വെസ്റ്റ്

∙ വളപട്ടണം പാലം

∙ കണ്ണൂർ വനിതാ കോളജ്

∙ കാൽടെക്‌സ് ജംക്‌ഷൻ(12മണി)

∙ ചാല

∙ എടക്കാട്

∙ മുഴപ്പിലങ്ങാട് (3മണി)

∙ മീത്തലെപ്പീടിക,

∙ തലശ്ശേരി സഹകരണ ആശുപത്രി

∙ തലശ്ശേരി കോട്ട

∙ മാഹി പാലം (4.30ന് സമാപനം)

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.