കല്യാശ്ശേരി ഗവ.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ എൻ എസ് ദിന റാലി നടത്തി.

കല്യാശ്ശേരി: കല്യാശ്ശേരി ഗവ.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ എൻ എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ഹിരോഷിമ ദിനാചരണത്തിന്റെ ഭാഗമായ് യുദ്ധവിരുദ്ധ റാലി സംഘടിപ്പിച്ചു. യുദ്ധവിരുദ്ധ പ്ലക്കാർഡുകളും മുദ്രാവാക്യങ്ങളുമായി കല്യാശ്ശേരി ടൗണിൽ ഹൈവേയിൽ നടത്തിയ റാലി പയ്യന്നൂർ മേഖലാ നാഷണൽ സർവ്വീസ് സ്കീം റിജ്യണൽ കോ-ഓർഡിനേറ്റർ വിനോദ് കുമാർ ഫ്ലാഗ് ഓഫ് ചെയ്തു.പി ടി എ പ്രസിഡണ്ട് പി.സജീവൻ പ്രിൻസിപ്പാൾ സിജു കെ സി, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ടി.പി റഹീം, എന്നിവർ സംസാരിച്ചു .പി എം ആസിഫ്, രാമചന്ദ്രൻ, കരിയർ മിസ്സ്ട്രസ് സ്മിത സുകുമാരൻ, ചിഞ്ചു .പി , മെഹനാസ് കെ.പി, ശ്രീനാഥ് യു കെ,പി ശ്യാംജിത്ത് എന്നിവർ റാലിക്ക് നേതൃത്വം നൽകി.

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.