പതിനഞ്ചു കാരനെ പീഡിപ്പിക്കാൻ ശ്രമം; മദ്രസാധ്യാപകൻ അറസ്റ്റിൽ.

പാനൂർ: 15 കാരനെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ മദ്രസാധ്യാപകൻ അറസ്റ്റിൽ.

പെരിങ്ങത്തൂർ ചെങ്ങരപ്പള്ളിയിലെ ഉസ്താദ് കോഴിക്കോട് സ്വദേശി സൈതലവി (45) യെയാണ് പോക്സോ വകുപ്പ് പ്രകാരം ചൊക്ലി പോലീസ് അറസ്റ്റ് ചെയ്തത്. 15 കാരനോട് കുടിക്കാൻ വെള്ളമാവശ്യപ്പെട്ട് പള്ളിയുടെ മുകൾനിലയിലെത്തിയപ്പോഴാണ് പ്രതി പീഡിപ്പിക്കാൻ ശ്രമിച്ചത്. കുട്ടി ബഹളം വെച്ചതിനെ തുടർന്ന് നാട്ടുകാർ സംഘടിച്ചെത്തി പ്രതിയെ പിടികൂടി പോലീസിലേൽപ്പിക്കുകയായിരുന്നു

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: