പ്രചാരണ റാലിയില്‍ വടിവാള്‍ കണ്ടെന്ന വാര്‍ത്ത; തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഡിജിപിയോട് റിപ്പോര്‍ട്ട് തേടി

തിരുവനന്തപുരം: പാലക്കാട്ടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ എംബി രാജേഷിന്‍റെ പ്രചാരണ റാലിയില്‍ വടിവാള്‍ കണ്ടെന്ന വാര്‍ത്തയില്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ റിപ്പോര്‍ട്ട് തേടി. സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയ്ക്ക് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ടിക്കാറാം മീണ നിര്‍ദ്ദേശം നല്‍കി. സ്വതന്ത്രവും നീതിപൂര്‍വവുമായ തെരഞ്ഞെടുപ്പിന് ഇത്തരം സംഭവങ്ങള്‍ വിഘാതം സൃഷ്ടിക്കുമെന്ന ആശങ്കയുണ്ടെന്ന് കമ്മീഷണര്‍ ഡിജിപിയെ അറിയിച്ചു.
പ്രചാരണ റാലികളില്‍ ആയുധങ്ങള്‍ കൊണ്ടുപോകരുതെന്ന് കൃത്യമായ നിര്‍ദ്ദേശമുള്ളതാണെന്നും അത്തരം നടപടികള്‍ മാതൃകാ പെരുമാറ്റച്ചട്ടത്തിന്‍റെ ലംഘനമാണെന്നും ടിക്കാറാം മീണ വ്യക്തമാക്കി.

സംഭവത്തെക്കുറിച്ച്‌ അന്വേഷിച്ച്‌ നിയമാനുസൃത നടപടി സ്വീകരിക്കാനും ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ഡിജിപിയോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.
പാലക്കാട്ടെ കടമ്ബഴിപ്പുറം പഞ്ചയാത്തിലെ ഉമ്മനേഴിയിലൂടെ കടന്നു പോയ എംബി രാജേഷിന്‍റെ വാഹനപ്രചാരണ റാലിക്കിടെ മറിഞ്ഞ ബൈക്കില്‍ നിന്ന് വടിവാള്‍ വീഴുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. സംഭവം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് യുഡിഎഫ് പരാതി നല്‍കുകയായിരുന്നു.

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.