അഴീക്കോട് പുന്നക്കപ്പാറ ഹുജ്റയിൽ ഉറൂസിന് തുടക്കമായി

അഴീക്കോട് പുന്നക്കപ്പാറ ഹുജ്റത്തുൽ രിഫാഇയ്യാ മഖാം ശരീഫിൽ ഉറൂസിന് തുടക്കമായി. ഇന്ന് ജുമാ നമസ്കാരത്തിന് ശേഷം സയ്യിദ് അബ്ദുൽ ഖാദിർ പൂക്കോയ തങ്ങൾ പതാക ഉയർത്തി. ഇന്ന് മഗ്‌രിബ് നമസ്കാരാനന്തരം “അള്ളാഹുവിന്റെ ഔലിയാക്കൾ” എന്ന വിഷയത്തിൽ അബ്ദുൽബാരി ഉസ്താദ് പ്രഭാഷണം നടത്തും. ശനിയാഴ്ച അബു ലുബ്‌ന ഖലീൽ ഫൈസി അൽ ഖാദിരി “ത്വരീഖത്തിന്റെ അനിവാര്യത” എന്ന വിഷയത്തിൽ സംസാരിക്കും. ഞായറാഴ്ച ഉച്ചക്ക് നടക്കുന്ന മദ്ഹ് മാല പാരായണവും ഖത്തം ദുആ, രിഫായീ റാത്തീബ് എന്നിവക്ക് സയ്യിദ് അബ്ദുൽ ഖാദിർ പൂക്കോയ തങ്ങൾ നേതൃത്വം നൽകും. തുടർന്ന് അന്നദാനവും ഉണ്ടാകുമെന്ന് സംഘാടകർ അറിയിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: