“കണ്ണൂർ വാർത്തകൾ ഓൺലൈൻ” നൽകിയ അറിയിപ്പ് ജനം ഏറ്റെടുത്തു; നാലേ കാൽ മണിക്കൂർ കൊണ്ട് പിഞ്ചു കുഞ്ഞിനെ കണ്ണൂരിൽ നിന്നും എറണാകുളത്തെത്തിച്ചു

കണ്ണൂർ: അഴീക്കോട് സ്വദേശിയുടെ രണ്ടാഴ്ച പ്രായമുള്ള പിഞ്ചു കുഞ്ഞിന് കണ്ണൂർ കിംസ്റ്റ് ആശുപത്രിയിൽ ചികിത്സയിലിരിക്കേ തുടർ ചികിത്സക്കായി അടിയന്തിരമായി ഏറണാകുളം ആംസ്റ്റർ മെഡിസിറ്റിയിലേക്ക് എത്തിക്കണം എന്ന ഡോക്റുടെ പെട്ടന്നുള്ള നിർദ്ധേശത്തെത്തുടർന്ന് പിതാവും ബന്ധുക്കളും അഴീക്കോട് പഞ്ചായത്ത് മെമ്പർ ഫസലും “കണ്ണൂർ വാർത്തകൾ ഓൺലൈൻ പോർട്ടൽ ചീഫ് എഡിറ്റർ റാഹിദ് അഴീക്കോടിനെ ഈ വിവരം അറിയിച്ചു. തുടർന്ന് ഈ മിഷൻ ഏറ്റെടുത്ത കണ്ണൂർ വാർത്തകൾ ഓൺലൈൻ പോർട്ടൽ കണ്ണൂർ ടൗൺ എസ്.ഐ ശ്രീജിത്ത് കെടേരിയുമായ് സംസാരിച്ച് അദ്ധേഹം ഈ ഉദ്യമത്തിന്നായി കേരളാ പോലീസിൽ ലഭ്യമാക്കാവുന്ന എല്ലാ സഹായ സഹകരണങ്ങളും ഒരുക്കി. പിഞ്ചു കുഞ്ഞിന്റെ ജീവൻ രക്ഷിക്കുക എന്ന ഒരു ലക്ഷ്യം മാത്രം മുന്നിൽ കണ്ട് ഉദ്യമം ഏറ്റെടുത്ത “കണ്ണൂർ വാർത്തകൾ ഓൺലൈൻ” നിമിഷനേരം കൊണ്ട് വാർത്തകൾ വാട്സപ്പ് വഴി പ്രചരിപ്പിച്ച് വിവിധ സംഘടനകളുമായ് കോർത്തിണക്കി കേരളാ പോലീസിന്റെ പൂർണ്ണ സഹകരണത്തോടെ നാലു മണിക്കൂർ കൊണ്ട് ഏറണാകുളം ആസ്റ്റർ മെഡിസിറ്റിയിൽ എത്തിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: