അരുണ വൽസരാജിന് മാഹി ഇൻഡോർ സ്റ്റേഡിയം കൂട്ടായ്മയുടെ ആദരവ്

ഖത്തർ റണ്ണിംഗ് സീരീസ് മാരത്തണിൽ പങ്കെടുത്ത ഒരേ ഒരു ഇൻഡ്യൻ വനിതയും മയ്യഴിയുടെ സാന്നിദ്ധ്യവുമായ മുൻ അഭ്യന്തര മന്ത്രി ഇ.വൽസരാജിന്റെ സഹധർമ്മിണി ശ്രിമതി:അരുണ വൽസരാജിന് മാഹി ഇൻഡോർ സ്റ്റേഡിയം ഫ്രണ്ട്സ് കൂട്ടായ്മ ആദരിച്ചു. മാഹി കോളേജ് സുവോളജി വിഭാഗം തലവൻ ശ്രീ ഗോപിനാഥൻ മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ മാഹി സബ് ഇൻസ്പക്ടർ വിഭൽകുമാർ പൊന്നാട അണിയിച്ച് ആദരിച്ചു.ടി.രമേശ് ബാബു സ്വാഗതവും കൊമേഴ്സ്യൽ ടാക്സ് ഓഫിസർ ശ്രീനിവാസ്,ഫാത്തിമ,നൗഷീന,ജവഹർ, ജെതിൻ,റഷീദ്, ഫൈസൽ എന്നിവർ ആശംസയും അർപ്പിച്ചു. പ്രദീപ് പ്രഭാകരൻ നന്ദി രേഖപ്പെടുത്തി

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: