ചേലേരി ഈശ്വാനമംഗലം മഹാവിഷ്ണു ക്ഷേത്രത്തിന്റെ കമാനത്തിന് സമാനമായി മറ്റൊരു കമാനം നിർമ്മിച്ചവർക്കെതിരെ കേസെടുത്തു

മയ്യിൽ: ചേലേരി ഈശ്വാനമംഗലം മഹാവിഷ്ണു ക്ഷേത്രത്തിന്റെ കമാനത്തിന് സമാനമായി മറ്റൊരു കവാടം നിർമ്മിച്ചതിന് കണ്ടാലറിയാവുന്ന 20 പേർക്കെതിരെ മയ്യിൽ പോലീസ് കേസെടുത്തു. ഇന്നലെ രാവിലെയോടെയായിരുന്നു സംഭവങ്ങൾക്ക് തുടക്കം. ചേലേരി ഈശ്വാന മംഗലം മഹാവിഷ്ണു ക്ഷേത്രത്തിന്റെ കമാനത്തിന് സമീപത്തയായി നിർമ്മിച്ച കമാനം പോലീസ് പൊളിച്ചു മാറ്റിയിരുന്നു.
തുടർന്ന് ഉച്ചയോട് കൂടി ഒരു സംഘം ആളുകൾ സ്ഥലത്തെത്തി കമാനം വീണ്ടും നിർമ്മിക്കാൻ ശ്രമിച്ചതോടെ പോലിസ് സ്ഥലത്തെത്തുകയും നിർമ്മാണം തടയുകയും ചെയ്തു.
തുടർന്ന് കണ്ടാലറിയാവുന്ന 20 പേർക്കെതിരെ കേസെടുക്കുകയും 10 ഓളം ഇരുചക്രവാഹനങ്ങൾ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. സ്ഥലത്ത് പോലിസ് കാവൽ ഏർപ്പെടുത്തിയിരുന്നു.