ചരിത്രത്തിൽ ഇന്ന്: ഡിസംബർ 7

ഇന്ന് സായുധ സേനാ പതാക ദിനം…
അന്താരാഷ്ട്ര പൊതു വ്യോമയാന ദിനം
1732… ലണ്ടനിലെ റോയൽ ഓപ്പറ ഹൗസ് പൊതുജനങ്ങൾക്കായി തുറന്ന് കൊടുത്തു…
1768- എൻസൈക്ലോ പിഡിയ ബ്രിട്ടാനിക്കയുടെ ആദ്യ എഡിഷൻ പുറത്തിറങ്ങി.
1787- Delaware അമേരിക്കൻ ഭരണഘടന അംഗീകരിക്കുന്ന ആദ്യ സംസ്ഥാനമായി..
1864- ഇംഗ്ലണ്ടിലെ ബ്രിസ്റ്റണിൽ ക്ലിഫൺ തൂക്കുപാലം പ്രവർത്തനം ആരംഭിച്ചു…
1941- രണ്ടാം ലോക മഹായുദ്ധം… ചൈന ജപ്പാനെതിരെ യുദ്ധം പ്രഖ്യാപിക്കുന്നു…
1941- രണ്ടാം ലോക മഹായുദ്ധം. ജപ്പാൻ വിമാനങ്ങൾ യു.എസി ലെ പേൾ ഹാർബറിലെ നാവികത്താവളങ്ങൾ ആക്രമിച്ചു.. 2300 സൈനികർ മരിച്ചു… ഇതുവരെ യുദ്ധത്തിൽ പങ്കെടുക്കാതിരുന്ന അമേരിക്കയെ യുദ്ധത്തിലേക്ക് വലിച്ചിഴക്കാൻ ഇത് കാരണമായി…
1966- ഗ്രീക്ക് കപ്പൽ ഹെറാക്സിയോൺ ഏജിയൻ കടലിൽ മുങ്ങി 200 ലേറെ മരണം
1971- ഇന്ത്യ ബംഗ്ലാദേശിനെ അംഗീകരിച്ചതിൽ പ്രതിഷേധിച്ച് പാക്കിസ്ഥാൻ ഇന്ത്യയുമായി നയതന്ത്രബന്ധം റദ്ദ് ചെയ്തു…
1984- ഭോപ്പാൽ വിഷവാതക ദുരന്തം. യൂനിയൻ കാർബൈഡ് ചെയർമാൻ ആൻഡേഴ്സണിനെ അറസ്റ്റ് ചെയ്തു. ഉടൻ തന്നെ ജാമ്യത്തിൽ വിട്ടു..
1995- ഗലിലിയോ ശൂന്യാകാശ പേടകം വ്യാഴത്തിലിറങ്ങി…
1995- മലയാള സാഹിത്യത്തിലെ മാതൃ വാത്സല്യം ബാലാമണിയമ്മക്ക് സരസ്വതി സമ്മാൻ ലഭിച്ചു.
1995- ഇൻസാറ്റ് 2C വിക്ഷേപണം
2004- ഹമീദ് കർസായി അഫ്ഗാനിലെ ആദ്യ ജനാധിപത്യ പ്രസിഡണ്ടായി…
2017… UNESCO പൈതൃക പട്ടികയിൽ കുംഭമേളയും ഉൾപ്പെടുത്തി..
ജനനം
1924- Mario Soares . പോർട്ടുഗൽ പ്രസിഡണ്ട്. പോർട്ടുഗലിലെ ആധുനിക ജനാധിപത്യത്തിന്റെ പിതാവ് എന്നറിയപ്പെടുന്നു
1928- നോം ചോസ്കി… യു എസ് തത്വചിന്തകൻ
1933- മണിശങ്കർ മുഖോപാദ്ധ്യായ (മുഖർജി).. ബംഗാളി സാഹിത്യകാരൻ
1939- എൽ ആർ ഈശ്വരി മലയാളം പിന്നണി ഗായിക
ചരമം
1782 .. ഹൈദരാലി.. മൈസൂർ രാജാവ്.. ടിപ്പുവിന്റെ പിതാവ്…
1902- തോമസ് നാസ്റ്റ് .. അമേരിക്കൻ കാർട്ടൂണിന്റെ പിതാവ്.. സാന്തോക്ലോസിന്റ ആധുനിക രൂപവും, റിപ്പബ്ലിക്കൻ പാർട്ടിയുടെ ഇലക്ഷൻ ചിഹ്നമായ ആനയും നാസ്റ്റിന്റ സംഭാവനയാണ്..
2001- സുബ്രതാ മിത്ര.. ബംഗാളി ഛായാഗ്രാഹകൻ.. സത്യജിത് റായിയുടെ പ്രധാന ഛായാഗ്രാഹകൻ
2016- ചോ രാമസ്വാമി , രാഷ്ട്രീയ നിരീക്ഷകൻ, തുഗ്ലക്ക് ആക്ഷേപഹാസ്യ മാസിക പത്രാധിപർ
(എ.ആർ.ജിതേന്ദ്രൻ, പൊതുവാച്ചേരി, കണ്ണൂർ)