കാഞ്ഞിരോട് സ്വദേശികളായ രണ്ട് പേർ ബാഗ്ലൂരിൽ നിന്നും സേലത്ത് പോകും വഴി വാഹന അപകടത്തിൽ മരണപ്പെട്ടു.

കണ്ണൂർ: കാഞ്ഞിരോട് സ്വദേശികളായ രണ്ട് പേർ ബാഗ്ലൂരിൽ നിന്നും ഇന്റർവ്യൂ ആവശ്യത്തിനായി സേലത്തേക്ക്

ബൈക്കിൽ യാത്ര ചെയ്യവേ ലോറിയുമായി കൂട്ടിയിടിച്ച് മരണപ്പെട്ടു MPC താഹിറയുടെ മകളുടെ മകനും പൊക്കുണോത്ത് ഫൗസിയയുടെ മകനുമാണ് മരണപ്പെട്ടത്. ബാംഗ്ലൂരിൽ പുതുതായി ആരംഭിച്ച ഷോപ്പിൽ നിന്നും ഇന്റർവ്യൂ ആവശ്യത്തിനായി സേലത്തേക്ക് ബെക്കിൽ പോകവേയാണ് അപകടം സംഭവിച്ചത്. റസ്‌നീഫ് സഹൽ എന്നിവരാണ് മരണപ്പെട്ടത്. അപകടത്തിൽ രണ്ടു പേരും തൽക്ഷണം മരണപ്പെട്ടതായാണ് പ്രദേശവാസികൾ അറിയിച്ചത്. അപകടം സംഭവിച്ച ലോറിനിർത്താതെ പോയി. മൃതദേഹം സേലം ധർമ്മപുരം മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട് പോസ്റ്റ്മോർട്ടത്തിന് ശേഷം നാളെ നാട്ടിലെത്തിക്കും

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.