Advertisements

കൊലപാതകങ്ങളെ കുറിച്ച്‌ അറിയാമായിരുന്നു, ജോളി തന്നെയും വധിക്കുമെന്ന് പേടിച്ചു: ഷാജുവിന്റെ മൊഴി പുറത്ത്

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്ബരയില്‍ അറസ്റ്റിലായ ജോളിക്കെതിരെ ഭര്‍ത്താവ് ഷാജുവിന്റെ മൊഴി. ജോളി നടത്തിയ കൊലപാതകങ്ങളെ കുറിച്ച്‌ എല്ലാം അറിയാമായിരുന്നു. എന്നാല്‍ ജോളി തന്നെയും വധിക്കുമെന്ന് പേടിച്ചാണ് ഇക്കാര്യം പുറത്തുപറയാതിരുന്നതെന്ന് ഷാജു ക്രൈംബ്രാഞ്ചിന് മൊഴി നല്‍കി. ഭാര്യയുടെയും മകളുടെയും മരണം കൊലപാതകമാണെന്ന് അറിയാമയിരുന്നെന്നും ജോളിക്ക് വലിയ സ്വാധീനമുള്ള സുഹൃത്തുക്കളുണ്ടായിരുന്നെന്നും ഷാജു ക്രൈംബ്രാഞ്ചിനോട് വ്യക്തമാക്കി.
ചോദ്യം ചെയ്യാനായി വിളിപ്പിച്ച ഷാജുവിനെ ക്രൈംബ്രാഞ്ച് നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. പയ്യോളി ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് വിളിപ്പിച്ച്‌ ഒന്നരമണിക്കൂര്‍ ചോദ്യം ചെയ്തതിന് ശേഷമാണ് കസ്റ്റഡിയിലെടുത്തത്. പിന്നീട് വടകര റൂറല്‍ എസ്.പി ഓഫീസിലേക്ക് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം,ഷാജുവിന്റെ അറസ്റ്റ് ഇന്നുണ്ടാകുമെന്നാണ് സൂചന.

Advertisements
Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: