Advertisements

വടകരയിൽ നാളെ ബി.ജെ.പി ഹർത്താൽ

വടകരയിൽ നാളെ ബി.ജെ.പി.ഹർത്താൽ ആഹ്വാനം ചെയ്തു വടകര നിയോചക മണ്ഡലത്തിലെ ബി.ജെ.പി, ആർ.എസ്.എസ്സ് പ്രവർത്തകരുടെ

വീടുകൾക്ക് നേരെ ആക്രമണം ഉണ്ടായതിൽ പ്രതിഷേധിച്ചാണ് ഹർത്താലിന് ആഹ്വാനം ചെയ്തത്. രാവിലെ ആറ് മുതല്‍ വൈകുന്നേരം ആറ് വരെയാണ് ഹര്‍ത്താല്‍. കുറച്ച് ദിവസങ്ങളായി വടകരയില്‍ ആര്‍.എസ്.എസ്, ബി.ജെ.പി പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെ ബോംബേറ് തുടരുകയാണ്. ഇന്നലെ വടകരയില്‍ ബി.ജെ.പി പ്രവര്‍ത്തകനായ ചോളം വയല്‍ ശ്രീജേഷിന്റെ വീടിന് നേരെ ബോംബേറുണ്ടായി.

രണ്ട് ദിവസം മുമ്പ് വടകരയില്‍ തന്നെ സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗം കാനപ്പള്ളി ബാലകൃഷ്ണന്റെ വീടിന് നേരെയും ബോംബേറ് ഉണ്ടായിരുന്നു. ബി.ജെ.പി യാണ് ആക്രമണത്തിന് പിന്നിലെന്ന് സി.പി.എം ആരോപിച്ചിരുന്നു. അതിന് മുമ്പ് യുവമോര്‍ച്ച നേതാവിന്റെ വീടിന് നേരെയും ബോംബേറുണ്ടായിരുന്നു.

Advertisements
Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: