മോശം പെരുമാറ്റം: നാന പടേക്കർക്കെതിരേ തനുശ്രീ ദത്ത പോലീസിൽ പരാതി നൽകി

മുംബൈ: നടൻ നാന പടേക്കർക്കെതിരേ ലൈംഗിക ആരോപണം ഉന്നയിച്ച നടി തനുശ്രീ ദത്ത പോലീസിൽ പരാതി നൽകി. മുംബൈ അന്ധേരിയിലെ ഓഷിവാര

പോലീസ് സ്റ്റേഷനിലാണു പരാതി നൽകിയിരിക്കുന്നത്. കോറിയോഗ്രാഫറായ ഗണേഷ് ആചാര്യയുടെ പേരും നടി പരാതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
2008-ൽ ഹോണ് ഓക്കെ പ്ലീസ് എന്ന സിനിമയുടെ ചിത്രീകരണ സമയത്ത് നാന പടേക്കർ മോശമായി പെരുമാറിയെന്നാണു നടിയുടെ പരാതി. ഗണേഷ് ആചാര്യയും ഈ സിനിമയുടെ ഭാഗമായിരുന്നു. പരാതി ലഭിച്ചെങ്കിലും ഇതേവരെ കേസ് രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് മുംബൈ വെസ്റ്റ് എസിപി മനോജ് കുമാർ ശർമ പിടിഐയോടു പറഞ്ഞു.
തനുശ്രീയുടെ ആരോപണം തള്ളി നാന പടേക്കർ രംഗത്തെത്തിയതിനു പിന്നാലെയാണ് നടി പോലീസിനെ സമീപിച്ചത്. പത്തു വർഷം മുന്പുതന്നെ മറുപടി നൽകിക്കഴിഞ്ഞെന്നും ഒരു കള്ളം കള്ളം മാത്രമാണെന്നും പടേക്കർ പറഞ്ഞു. ഇത്തരത്തിലൊരു സംഭവം ഉണ്ടായിട്ടുപോലും ഇല്ലെന്നാണ് ഗണേഷ് ആചാര്യയുടെ പ്രതികരണം.
ബോളിവുഡ് സംവിധായകൻ വിവേക് അഗ്നിഹോത്രിക്കെതിരേയും തനുശ്രീ ആരോപണം ഉന്നയിച്ചിരുന്നു. 2005-ൽ
ചോക്കലേറ്റ് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ മോശമായി പെരുമാറിയെന്നായിരുന്നു ആരോപണം.

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: