Advertisements

സുന്നി പള്ളികളിൽ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന കോടിയേരിയുടെ പ്രതികരണത്തിന് മറുപടിയുമായി മജീദ്

സുന്നി പള്ളികളിലെല്ലാം സ്ത്രീകൾക്കു പ്രവേശനം അനുവദിക്കണമെന്ന കോടിയേരി ബാലകൃഷ്ണന്റെ പരാമർശം

ശബരിമല വിധിയെത്തുടർന്നുണ്ടായ തിരിച്ചടിയുടെ നിരാശയിൽനിന്നുള്ളതാണെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ മജീദ് പ്രതികരിച്ചു.വിശ്വാസികളുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ വിശ്വാസികളാണ് അഭിപ്രായം പറയേണ്ടത്.കോടിയേരി വിശ്വാസിയല്ലല്ലോ എന്നും മജീദ് കൂട്ടിച്ചേർത്തു.

ശബരിമല വിധിയില്‍ സിപിഎം നിലപാട് മയപ്പെടുത്തിയിട്ടില്ലെന്നും ബിജെപിയും കോണ്‍ഗ്രസും രണ്ടാം വിമോചനസമരത്തിന് ശ്രമിക്കുന്നുവെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചു. ശബരിമല വിഷയത്തിൽ തന്ത്രികുടുംബത്തെ ചര്‍ച്ചയ്ക്കു ക്ഷണിച്ചത് സമവായത്തിനല്ല, വിധി നടപ്പാക്കാനെന്ന് കോടിയേരി പറഞ്ഞു. മുസ്‌‌ലിം സ്ത്രീകളെ സുന്നി പള്ളികളിലും പ്രവേശിപ്പിക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു. ഇരു സുന്നി വിഭാഗങ്ങളുടെയും പള്ളികളില്‍ മുസ്‌‌ലിം സ്ത്രീകള്‍ക്കു പ്രവേശനമില്ല. ഈ സാഹചര്യത്തിലാണ് കോടിയേരിയുടെ അഭിപ്രായം.ഇതിനു മറുപടിയായാണ് കെ .പി .എ മജീദ് മലപ്പുറത്തു പ്രതികരിച്ചത് .

Advertisements
Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: