നിയമസഭാ തെരഞ്ഞെടുപ്പുകളില് കോണ്ഗ്രസുമായി സഖ്യത്തില് ഏര്പ്പെടേണ്ടതില്ലെന്ന് സിപിഐഎം

ദില്ലി: അഞ്ച് സംസ്ഥാനങ്ങളില് നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില് കോണ്ഗ്രസുമായി സഖ്യത്തില് ഏര്പ്പെടേണ്ടതില്ലെന്ന്

സിപിഐഎം കേന്ദ്ര കമ്മിറ്റി യോഗത്തില് തീരുമാനം. തെലങ്കാനയില് ഇടത് ബഹുജന മുന്നണി രൂപീകരിച്ച് തെരഞ്ഞെടുപ്പിനെ നേരിടാനും പാര്ട്ടി തീരുമാനിച്ചു.
മുപ്പത്തിയൊന്ന് സംഘടനകള് ചേര്ന്നതാണ് ഇടത് ബഹുജന മുന്നണി. എന്നാല് സിപിഐ ഈ മുന്നണിയില് ഇല്ല. കോണ്ഗ്രസ്, ടിഡിപി എന്നിവ ഉള്പ്പെടുന്ന മുന്നണിയിലാണ് സിപിഐ മത്സരിക്കുക. ഛത്തീസ്ഗഡിലും സിപിഐ കോണ്ഗ്രസുമായി സഖ്യത്തിന് ശ്രമിക്കുന്നുണ്ട്.
അതേസമയം നിയമസഭാ തെരഞ്ഞെടുപ്പില് കോണ്ഗ്രസുമായി സഹകരണം വേണ്ടെന്ന നിലപാട് സ്വീകരിച്ചുവെങ്കിലും ലോക്സഭാ തെരഞ്ഞെടുപ്പിന്റെ കാര്യത്തില് പാര്ട്ടി തീരുമാനം ജനുവരിയില് ചേരുന്ന കേന്ദ്ര കമ്മിറ്റി യോഗത്തിലെ ഉണ്ടാകൂവെന്ന് പാര്ട്ടി വൃത്തങ്ങള് അറിയിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: