Advertisements

വിദ്യാര്‍ത്ഥിയുടെ കൈ ഞരമ്പ് മുറിഞ്ഞ സംഭവം: മമ്പറം ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ അധ്യാപികക്കെതിരെ കേസെടുത്തു

തലശ്ശേരി: അധ്യാപികയുടെ അടിയേറ്റ് വിദ്യാർത്ഥിയുടെ കൈ ഞരമ്പ് മുറിഞ്ഞ സംഭവത്തിൽ അധ്യാപികക്കെതിരെ കേസെടുത്തു. മമ്പറം ഇംഗ്ലീഷ് മീഡിയം

സ്‌കൂളിലെ അധ്യാപിക ധനിഷക്കെതിരെയാണ് വിവിധ വകുപ്പുകൾ പ്രകാരം പിണറായി പോലീസ് കേസെടുത്തത് മമ്പറം കുഴിയില്‍പീടിക സ്വദേശിയായ ആറുവയസ്സുകാരനെയാണ് അധ്യാപിക പ്രാകൃതമായ രീതിയിൽ സ്റ്റീൽ സ്കെയിൽ കൊണ്ട് കൈത്തണ്ടയിൽ അടിച്ചത് .

വെള്ളിയാഴ്ചയാണ് ക്ലാസ് പരീക്ഷക്ക് ഹാജരാകാതതിനെ തുടര്‍ന്നാണ് അധ്യാപിക സ്റ്റീൽ സ്‌കെയില്‍ ഉപയോഗിച്ച് കൈത്തണ്ടയില്‍ അടിച്ചത്. കൈ മുറിഞ്ഞ് രക്തം നിര്‍ത്താതെ വന്നതിനെ തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ തന്നെ കുട്ടിയെ മമ്പറത്തെ സ്വകാര്യ ക്ലിനിക്കില്‍ എത്തിക്കുകയായിരുന്നു എന്നാൽ സാരമായമുറിവ് ആയതിനാൽ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ പ്രേവശിപ്പിച്ച് അടിയന്തിര ശസ്ത്രക്രിയ നടത്തുകയായിരുന്നു. ഇന്നലെ രാവിലെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ ആശുപത്രിയിലെത്തി വിവരങ്ങള്‍ ശേഖരിച്ചു. കുട്ടിയെ പരിശോധിച്ച ഡോക്ടറുടെ മൊഴിയും റിപ്പോർട്ടും പരിശോധിച്ച ശേഷം കൂടുതൽ വകുപ്പുകൾ ചേർക്കുന്ന കാര്യം പരിശോധിക്കുമെന്ന് പോലീസ് പറഞ്ഞു.

Advertisements
Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: