Advertisements

ബൈക്ക് മോഷ്ട്ടാവിനെ പയ്യന്നൂർ പോലീസ് അറസ്റ്റ് ചെയ്തു.

പയ്യന്നൂർ (കണ്ണൂർ): പയ്യന്നൂർ റെയിൽവേ സ്‌റ്റേഷനിൽ നിർത്തിയിട്ട ബൈക്ക് മോഷണം നടത്തിയ കേസിൽ യുവാവിനെ പയ്യന്നൂർ എസ്.ഐ ശ്രീജിത്ത് കോടേരിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തു. മാടായി വേങ്ങര സ്വദേശി പുന്നക്കൽ ഹൗസിൽ ഫഹദ് (21) നെയാണ്കൊവ്വപുറത്ത് വെച്ചു പോലീസ് അറസ്റ്റ് ചെയ്തത്. രണ്ടാഴ്ച്ച മുൻപ് കൊയിലാണ്ടിയിൽ വെച്ചു വാഹനപരിശോധനക്കിടെ ഒന്നാം പ്രതിയായ മുട്ടം സ്വദേശി മുഹമ്മദ് ആശിഖി (23) നെ പിടികൂടിയിരുന്നു. പിടികൂടിയ വാഹനത്തിൽ വാഹനം സംബന്ധിച്ചുള്ള ഒരു രേഖകളും ഇല്ലാത്തതിനാൽ പോലീസ് നടത്തിയ ചോദ്യം ചെയ്യലിൽ ബൈക്ക് പയ്യന്നൂരിൽ നിന്നും കളവ് പോയതാണെന്ന് കണ്ടെത്തുകയും

കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്ത പ്രതിയെ പയ്യന്നൂർ പോലീസിന് കൈമാറുകയായിരുന്നു. തുടർന്ന് റിമാൻഡ് ചെയ്ത ഒന്നാം പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് രണ്ടാം പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതികളെ കൂടുതൽ ചോദ്യം ചെയ്തു വരികയാണ്. കൂടുതൽ ബൈക്ക് മോഷണ കേസുകളിൽ ഇവർ ഉൾപ്പെട്ടിനോ എന്ന കാര്യം കൂടി അന്വേഷണ പരിധിയിൽ കൊണ്ടുവരുമെന്നും എസ്.ഐ ശ്രീജിത്ത് കോടേരി പറഞ്ഞു. പ്രതിയെ ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കുമെന്നും എസ്.ഐ അറിയിച്ചു. എസ്‌സിപിഒ ചന്ദ്രൻ, സിപിഒ ഗിരീഷും എസ്.ഐ ശ്രീജിത്ത് കോടേരിയുടെ കൂടെ പോലീസ് സംഘത്തിൽ ഉണ്ടായിരുന്നു. ബൈക്ക് മോഷണം പോയതായി കാണിച്ചു കരിവെള്ളൂർ സ്വദേശി ജിനേഷ് പയ്യന്നൂർ പോലീസിൽ പരാതി നൽകിയിരുന്നു.

✍️അബൂബക്കർ പുറത്തീൽ.

Advertisements
Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

You may have missed

%d bloggers like this: