ദേശീയപാതയിൽ ചരക്കുലോറികൾ കൂട്ടിയിടിച്ച് ഡ്രൈവർമാർക്ക് പരിക്ക്

ദേശീയപാതയിൽ സീ വ്യൂ പാർക്കിന് മുന്നിൽ ചരക്കുലോറികൾ കൂട്ടിയിടിച്ച് ഡ്രൈവർമാർക്ക് പരിക്കേറ്റു. കണ്ടെയ്നർ ലോറിയുടെ ഡ്രൈവർ തൃശ്ശൂർ കുന്നത്തുവീട്ടിൽ പ്രദീഷി(31)നെ തലശ്ശേരി സഹകരണ ആസ്പത്രിയിലും ലോറി ഡ്രൈവർ ചിറ്റാരിപ്പറമ്പ് ചൂണ്ടയിലെ ആകാശ് ഭവനിൽ പ്രസാദി(40)നെ ജനറൽ ആസ്പത്രിയിലും പ്രവേശിപ്പിച്ചു. പരിക്കുകൾ ഗുരുതരമല്ല.വെള്ളിയാഴ്ച രാവിലെ 7.30ഓടെയിരുന്നു അപകടം. കണ്ണൂരിലേക്ക് ടൈൽസുമായി പോവുകയായിരുന്ന മഹാദേവ് കമ്പനിയുടെ കണ്ടെയ്നറും തേങ്ങയുമായി കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്. തകർന്ന കാബിനകത്ത് സ്റ്റിയറിങ്ങിനും ഡാഷ് ബോർഡിനുമിടയിൽ ഇരുകാലുകളും കുടുങ്ങി പിടയുകയായിരുന്നു ഡ്രൈവർമാർ. തലശ്ശേരി അഗ്നിരക്ഷാ സേനാംഗങ്ങൾ ഏറെനേരം പരിശ്രമിച്ച് കാബിനുകൾ വെട്ടിപ്പൊളിച്ചാണ് ഇരുവരേയും രക്ഷപ്പെടുത്തിയത്.ഇടിയുടെ ആഘാതത്തിൽ റോഡിൽനിന്ന് തെന്നിയ ലോറികൾ സമീപത്തെ കോരച്ചാംകണ്ടി കുന്നിന്റെ സംരക്ഷണഭിത്തിക്കടുത്ത് ചെളിയിലകപ്പെട്ടാണ് നിന്നത്. അപകടത്തെത്തുടർന്ന് ദേശീയപാതയിൽ നാലുമണിക്കൂറോളം ഗതാഗതക്കുരുക്കുണ്ടായി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: