കൊറ്റാളി രാമന്‍കടയ്ക്ക് സമീപം എടപ്പറമ്പ് വയലില്‍ നിന്ന് ആയുധങ്ങള്‍ കണ്ടെടുത്തു

കണ്ണൂര്‍: കൊറ്റാളി രാമന്‍കടയ്ക്ക് സമീപം എടപ്പറമ്പ് വയലില്‍ നിന്ന് ആയുധങ്ങള്‍ കണ്ടെടുത്തു. രണ്ട് വാളുകളും രണ്ട് ഇരുമ്പ് പൈപ്പുകളുമാണ് കണ്ടെടുത്തത്. ഇന്നു രാവിലെ കാടുവെട്ടിത്തെളിക്കുന്നതിനിടയിലാണ് ആയുധങ്ങള്‍ സൂക്ഷിച്ചുവച്ചത് ശ്രദ്ധയില്‍പ്പെട്ടത്.

നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ടൗണ്‍ പോലീസ് സ്ഥലത്തെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. വാളുകള്‍ക്കും ഇരുമ്പുപൈപ്പുകള്‍ക്കും അധികം പഴക്കമില്ല. രാഷ്ട്രീയ അക്രമത്തിന് ഉപയോഗിക്കാന്‍വേണ്ടി ഒളിപ്പിച്ചുവച്ചതാണെന്നാണ് നിഗമനം.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: