എടക്കാട് ബസാറിൽ മുസ്ലിം ലീഗ് ധർണ്ണ നടത്തി

എടക്കാട് :കേരളത്തിലെ ദുർബല ജന വിഭാഗങ്ങൾക്ക് വർഷങ്ങളായി നൽകി വരുന്ന ക്ഷേമ പെൻഷനുകൾ അട്ടിമറിക്കുന്ന പിണറായി സർക്കാരിന്റെ നയങ്ങൾക്കെതിരെ സംസ്ഥാന മുസ്‌ലിം ലീഗ് കമ്മറ്റി ആഹ്വാനം ചെയ്ത പ്രകാരം മുസ്ലിം ലീഗ് മുഴപ്പിലങ്ങാട് പഞ്ചായത്ത് കമ്മറ്റി എടക്കാട് ടൗണിൽ സംഘടിപ്പിച്ച സായാഹ്ന ധർണ്ണ മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് അഡ്വ: പി.വി.സൈനുദ്ധീൻ ഉൽഘാടനം ചെയ്തു.പി.ഹമീദ് മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു.മുനീർ പാച്ചാക്കര, എ.പി.ശാഫി,പാച്ചാക്കര അബൂട്ടി,മൂസ്സ,അബ്ദുൾ സലാം,റയീസ് പാച്ചാക്കര, സി.പി.മുഹമ്മദ്, എം.പി.റഫീഖ് എന്നിവർ സംബന്ധിച്ചു സി.കെ.അബ്ദുൾ റഷീദ് സ്വാഗതവും ഫായിസ് തങ്ങൾ നന്ദിയും പറഞ്ഞു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: