മുഴപ്പിലങ്ങാട് മുല്ലപ്പുറം മഹൽ മുസ്ലിം ജമാഅത്ത് കമ്മിറ്റി ദുരിതാശ്വാസനിധിയിലേക്ക് ശേഖരിച്ച തുക കൈമാറി

“നിങ്ങൾ ഒറ്റയ്ക്കല്ല ഞങ്ങളുണ്ട് കൂടെ ” എന്ന സന്ദേശമുയർത്തി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് മുഴപ്പിലങ്ങാട് മുല്ലപ്പുറം മഹൽ മുസ്ലിം ജമാഅത്ത് കമ്മിറ്റി ശേഖരിച്ച 258130 (രണ്ട് ലക്ഷത്തി അമ്പത്തിയെട്ടായിരത്തി നൂറ്റി മുപ്പത് )രൂപ ഇന്ന് ജുമാ നമസ്കാരത്തിന് ശേഷം ബഹുമാനപ്പെട്ട മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എംപി ഹാബിസിന്ന് മഹൽ ജമാഅത്ത് സെക്രട്ടറി നാസർ മലാണ്ടി കൈമാറി ചടങ്ങിൽ ജമാഅത്ത് കമ്മിറ്റി വൈസ് പ്രസിഡണ്ട് മുഹമ്മദ് ഹംസ മഹൽ ഖത്തീബ് മുഹമ്മദലി അമാനി മഹൽ നിവാസികൾ എന്നിവർ സന്നിഹിതരായിരുന്നു

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.