നെഹ്റു യുവകേന്ദ്ര സ്വച്ഛതാ പക്ഷാചരണം: രാജേന്ദ്ര പാര്‍ക്ക് ശുചീകരിക്കും

കണ്ണൂര്‍: നഗരത്തിന്റെ ഹൃദയഭാഗത്ത് ശോചനീയാവസ്ഥയിലുള്ള ഡോ. രാജേന്ദ്ര പ്രസാദ് പാര്‍ക്ക് ഈ വര്‍ഷത്തെ സ്വച്ഛതാ പക്ഷാചരണത്തോടനുബന്ധിച്ച്

ശുചീകരിച്ച് പൂര്‍ണ്ണമായും പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കത്തക്ക വിധത്തില്‍ തുറന്നുകൊടുക്കുന്നതിനായി വിവിധ സന്നദ്ധ പ്രവര്‍ത്തകരുടെ സഹായത്തോടെ പൂര്‍വസ്ഥിതിയിലാക്കാനുള്ള ദൗത്യം കണ്ണൂര്‍ നെഹ്റു യുവ കേന്ദ്ര ഏറ്റെടുക്കുന്നു. ആഗസ്ത് 9 ന് വ്യാ ഴാഴ്ച രാവിലെ 9 മണി മുതല്‍ ജില്ലയിലെ നാഷണല്‍ യൂത്ത് വളണ്ടിയര്‍മാരുടെ നേതൃത്വത്തില്‍ കണ്ണൂര്‍ ജില്ലയിലെ വിവിധ യൂത്ത് ക്ലബ്ബുകളിലെ പ്രവര്‍ത്തകര്‍ ശുചീകരണപ്രവര്‍ത്തനങ്ങളുടെ ഭാഗമാകും.
കെ.കുഞ്ഞഹമ്മദിന്റെ അദ്ധ്യക്ഷതയില്‍ കണ്ണൂര്‍ കോര്‍പ്പറേഷന്‍ ആരോഗ്യ വിഭാഗം സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അഡ്വ. ഇന്ദിര ഉദ്ഘാടനം ചെയ്യും.കൗണ്‍സിലര്‍ അമൃത രാമകൃഷ്ണന്‍,ആകാശവാണി പ്രോഗ്രാം എക്സിക്യൂട്ടീവ് പി.വി പ്രശാന്ത് കുമാര്‍,ശുചിത്വ മിഷന്‍ ജില്ലാ അസി.കോര്‍ഡിനേറ്റര്‍ കെ.സിറാജുദ്ദീന്‍,ഹരിത കേരളം മിഷന്‍ കോര്‍ഡിനേറ്റര്‍ ഇ.കെ സോമശേഖരന്‍ എന്നിവര്‍ സന്നിഹിതരാകും.‍
നഗരത്തിന്റെ കണ്ണായ സ്ഥലത്ത് കാടുമൂടിക്കിടക്കുന്ന പാര്‍ക്കിന്റെ ശാപമോക്ഷത്തിനായി ജില്ലയിലെ വിവിധ യൂത്ത് ക്ലബ്ബ് പ്രവര്‍ത്തകര്‍ ഒരുമിച്ച് ഒരു ദിവസം ശ്രമദാനത്തിലേര്‍പ്പെടുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ഉച്ചയ്ക്ക് 2 മണിക്ക് തളാപ്പ് എല്‍.ഐ.സി ജങ്ഷന് സമീപമുള്ള നെഹ്റു യുവ കേന്ദ്ര ഓഫീസ് ഹാളില്‍ ജില്ലയിലെ യൂത്ത് ക്ലബ്ബ് പ്രതിനിധികളുടെ പ്രത്യേക യോഗം ചേര്‍ന്ന് ഈ വര്‍ഷത്തെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കുമെന്നും
യോഗത്തിലും മുഴുവന്‍ യൂത്ത് ക്ലബ്ബ് പ്രവര്‍ത്തകരും ഹാജരാകണമെന്നും ജില്ലാ യൂത്ത് കോര്‍ഡിനേറ്റര്‍ ശ്രീ.കെ കുഞ്ഞഹമ്മദ് അറിയിച്ചു.‍

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: