സ്കൂൾ വിദ്യാർത്ഥികൾക്ക് വിരഗുളിക വിതരണം ചെയ്യും
മട്ടന്നൂർ: ദേശീയ വിര വിമുക്ത ദിനത്തിന്റെ ഭാഗമായി പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾവഴി സ്കൂൾ, അംഗനവാടി
കുട്ടികൾക്ക് ആഗസ്ത് 10 വെള്ളിയാഴ്ച വിരഗുളിക വിതരണം ചെയ്യും. ഭക്ഷണത്തിലെ പോഷകാംശം വലിച്ചെടുത്ത് കുടലിൽ വളരുന്ന പരാദ ജീവികളായ വിരകളെ ഇല്ലാതാക്കുകയാണ് ലക്ഷ്യം. വിരശല്യം മൂലം പോഷണം നഷ്ടപ്പെടുന്നതിനാൽ കുട്ടികളിൽ വിളർച്ച, ഭക്ഷണം കഴിക്കാൻ താത്പര്യമില്ലായ്മ, വളർച്ചാ മുരടിപ്പ്, ബുദ്ധിമാന്ദ്യം തുടങ്ങിയവയ്ക്ക് കാരണമാകുന്നുണ്ട്. മൂന്ന് തരം വിരകളാണ് പ്രധാനമായും കുട്ടികളുടെ കുടലിൽ കണ്ട് വരുന്നത്.റൗണ്ട് വേം, വിപ്പ് വേം, ഹുക്ക് വേം, ഈ വിരകളെ നശിപ്പിക്കുക വഴി നന്നായി പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും സ്കൂളിൽ ഹാജർ നില മെച്ചപ്പെടുത്താനും കഴിയും. പനി, തലകറക്കം, ചർദ്ധി തുടങ്ങിയവയുണ്ടായാൽ ഭയപ്പെടാനില്ല. ഇവ വിരയുണ്ട് എന്നതിന് തെളിവാണ്. ആഗസ്ത് 10 ന് ഹാജരാകാത്ത വിദ്യാർത്ഥികൾക്ക് ആഗസ്ത് 17 ന് നൽകും.