ചെറുകുന്ന് പള്ളിച്ചാലിലെ വാഹനാപകടം; കന്യാസ്ത്രീ മരണപ്പെട്ടു

കണ്ണൂര്‍: ചെറുകുന്ന് പള്ളിച്ചാലില്‍ വാഹനാപകടത്തില്‍ കന്യാസ്ത്രീ മരിച്ചു. അപകടത്തില്‍ മൂന്നുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം സംഭവിച്ചത്.
കോട്ടയം പള്ളിക്കത്തോട് ആനിക്കാട് ചാമല പുരയിടത്തിലെ സിസ്റ്റര്‍ സുഭാഷി എംസി (72)യാണ് മരിച്ചത്. മുംബൈ മദര്‍തെരേസ മിഷനറീസ് ഓഫ് ചാരിറ്റി സഭാംഗമാണ് സിസ്റ്റര്‍ സുഭാഷി.
സിസ്റ്ററിന്റെ സഹോദരി ലീലാമ്മയുടെ മകന്‍ ഡോണ്‍ ബോസ്‌കോ (55), ഭാര്യ ഷൈലമ്മ (47), മകന്‍ ഷിബിന്‍ (26) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരുടെ പരിക്ക് ഗുരുതരമല്ല. കോട്ടയത്തുനിന്നും മംഗലാപുരത്തേക്ക് പോവുകയായിരുന്നു ഇവര്‍.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: