കണ്ണൂർ സിറ്റി ഷെയ്ഖ് ജുമാമസ്ജിദ് ഖത്തീബ് വാഹനാപകടത്തിൽ മരണപ്പെട്ടു.

കണ്ണൂർ: എസ്‌ വൈ എസ് ചക്കരക്കൽ സോൺ മുൻ വൈസ് പ്രസിഡന്റും കേരള മുസ്ലിം ജമാഅത് പുറത്തീൽ യൂണിറ്റ് സെക്രട്ടറിയുമായിരുന്ന മുസ്തഫ അൻവരി ഉസ്താദ് വലിയന്നൂരിൽ ഉണ്ടായ വാഹനഅപകടത്തിൽ പരുക്കേറ്റ് കണ്ണൂർ മിംസ് ഹോസ്പിറ്റലിൽ മരണപെട്ടു
സഹോദരങ്ങൾ: അബ്ദുൽ ഖാദർ, അബ്ദുർറഹ്മാൻ, അബ്ദുള്ള, മൂസ, അഷ്റഫ്, സലാം, ഇബ്രാഹിം, ജമീല, മറിയം, അലീമ, നസീമ.

പിതാവ്: പരേതനായ കലന്തൻ. മാതാവ്: പരേതയായ ആയിഷ.
കേരള മുസ്ലിം ജമാഅത്ത് കണ്ണൂർ സോൺ സംഘടനകാര്യ സെക്രട്ടറി, പുറത്തീൽ യൂണിറ്റ് ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു
18 വർഷം മുമ്പ് കൂലോത്തിന്റെവിട രിഫായി മസ്ജിദിൽ ജ്യേഷ്ഠൻ അബ്ദുൽ ഖാദർ മൗലവിയുടെ കൂടെ ഇമാമായി ജോലി നോക്കിയിരുന്നു. നിറഞ്ഞ പാണ്ഡിത്യവും സൗമ്യനും സജീവ സാമൂഹ്യ പ്രവർത്തകനും കൂടിയാണ്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: