മുല്ലക്കൊടി പാറമ്മൽ പുതിയ പുരയിൽ ശ്രീ ചോന്നമ്മ ക്ഷേത്രകളിയാട്ട മഹോത്സവം പ്രസാദസദ്യ “ജൈവ പച്ചക്കറി സദ്യ”യാക്കാൻ ഒരുങ്ങുന്നു

മയ്യിൽ: മുല്ലക്കൊടി പാറമ്മൽ പുതിയ പുരയിൽ ശ്രീ ചോന്നമ്മ ക്ഷേത്രത്തിൽ ഫിബ്രവരി 19 മുതൽ 24 വരെ നടക്കുന്ന പുന:പ്രതിഷ്ഠ – കളിയാട്ട മഹോത്സവത്തിൽ പങ്കെടുക്കുന്ന ഭക്തജനങ്ങൾക്ക് പ്രസാദ സദ്യ നൽകുന്നതിലേക്കാവശ്യമായ പച്ചക്കറികൾ സ്വന്തമായി ഉൽപാദിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ക്ഷേത്ര കമ്മിറ്റി.
മുല്ലക്കൊടി വയലിൽ വെച്ച് നടന്ന വിത്തിടൽ ചടങ്ങിന്റെ ഉദ്ഘാടനം മയ്യിൽ ഗ്രാമ പഞ്ചായത്ത് മെമ്പർ ശ്രീമതി.പി.പ്രീത നിർവ്വഹിച്ചു. ആദ്യ വിത്തിടൽ കർഷകക്കാരണവർ ശ്രീ വി.വി.കുഞ്ഞിരാമേട്ടൻ നിർവ്വഹിച്ചു.
നടീൽ ഉത്സവത്തിൽ ശ്രീ. കെ. മുകുന്ദൻ , പി.ടി.ഭാസ്കരൻ എന്നിവർ ആശംസ നേർന്നു. ക്ഷേത്ര കമ്മററി പ്രസിഡന്റ് ശ്രീ.സി.കെ.പ്രദീപൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി ശ്രീ പി.പി.മുകുന്ദൻ സ്വാഗതം പറഞ്ഞു.