ശിവപുരത്ത് ഹോട്ടലിന് തീപിടിച്ചു കത്തിനശിച്ചു

ഉരുവച്ചാൽ : ശിവപുരത്ത് ഹോട്ടലിന് തീപിടിച്ചു കത്തിനശിച്ചു. ശിവപുരം പള്ളിക്ക് സമീപം പ്രവർത്തിക്കുന്ന ഹോട്ടൽ കത്തി നശിച്ചു. പുലർച്ചെ അഞ്ച് മണിയോടെയാണ് സംഭവം. നടുവനാട് സ്വദേശി സലാമിന്റെ ഉടമസ്ഥയിലുള്ള ഹോട്ടലാണ് കത്തി നശിച്ചത്. പുലർച്ചെ പള്ളിയിലേക്ക് വരുന്ന വരാണ് ഹോട്ടലിൽ നിന്ന് തീ ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടത്. ഇവർ മട്ടന്നൂർ ഫയർഫോഴ്സിലും, മാലൂർപോലീസിലും വിവരം അറിയിച്ചു. ഫയർഫോഴ്സ് എത്തി തീ അണച്ചെങ്കിലും മുൻഭാഗം പൂർണമായും കത്തി. ഹോട്ടലിന്റെ മുറിക്കത്ത് ഉണ്ടായിരുന്ന ഗ്യാസ് സിലണ്ടറിന് തീപിടിക്കുന്നത് ഒഴിവാക്കാൻ ഫയർഫോഴ്സും, നാട്ടുകാരുടെയും ഇടപെടൽ വൻ ദുരന്ത മൊഴിവായി. വൈദ്യുതി ഷോർട്ടാണ് തീ പിടിക്കാനുള്ള കാരണമെന്നാണ് നിഗമനം.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: