Advertisements

തെരുവുനായ കുറുകെ ചാടി,ബൈക്ക് മറിഞ്ഞ് മൂന്ന് വിദ്യാര്‍ഥികള്‍ക്ക് പരിക്ക്

പയ്യന്നൂര്‍:ഓടിക്കൊണ്ടിരിക്കുന്ന ബൈക്കിന് മുന്നിലേക്ക് തെരുവുനായ കുറുകെ ചാടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് മൂന്ന് വിദ്യാര്‍ഥികള്‍ക്ക് പരിക്ക്.ചീമേനി എന്‍ജിനീയറിംങ്ങ് കോളേജ് വിദ്യാര്‍ഥികളായ തലശ്ശേരി പിലാക്കൂലിലെ കെ.അഖില്‍(20),മലപ്പുറം കവന്നൂരിലെ ടി.ടി.ജാബിര്‍(21), മലപ്പുറം മട്ടത്തൂരിലെ പി.പ്രജീവ്(21) എന്നിവര്‍ക്കാണ് പരിക്കേറ്റത്.ഇവരെ പയ്യന്നൂര്‍ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്നലെ രാത്രി 10.45ന് കോത്തായി മുക്കിലാണ് സംഭവം.രാത്രിയില്‍ വാഹനം കിട്ടുന്നതിന് ബുദ്ധിമുട്ടായതിനാല്‍ മലപ്പുറത്ത് നിന്ന്്്് പയ്യന്നൂരെത്തിയ സഹപാഠിയെ കോളേജ് ഹോസ്റ്റലിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നതിനിടയിലാണ് അപകടം.

Advertisements
Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: