കൂ​ത്തു​പ​റ​മ്പ് ബ​സ്‌​സ്റ്റാ​ൻ​ഡി​ലെ കം​ഫ​ർ​ട്ട് സ്റ്റേ​ഷ​ന് ശാ​പ​മോ​ക്ഷം

കൂ​ത്തു​പ​റ​മ്പ്: കൂ​ത്തു​പ​റ​മ്പ് ബ​സ്‌​സ്റ്റാ​ൻ​ഡി​ലെ കം​ഫ​ർ​ട്ട് സ്റ്റേ​ഷ​ന്‍റെ ശോ​ച​നീ​യാ​വ​സ്ഥ​യ്ക്ക് പ​രി​ഹാ​ര​മാ​കു​ന്നു. കൂ​ത്തു​പ​റ​മ്പ് സി​റ്റി ല​യ​ൺ​സ് ക്ല​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​വീ​ക​ര​ണ പ്ര​വൃ​ത്തി തു​ട​ങ്ങി. വാ​തി​ലു​ക​ൾ ത​ക​ർ​ന്നും മ​റ്റും ഏ​റെ ശോ​ച്യാ​വ​സ്ഥ​യി​ലാ​യി​രു​ന്നു ഇ​തു​വ​രെ കം​ഫ​ർ​ട്ട് സ്റ്റേ​ഷ​ൻ. ഇ​തു​കാ​ര​ണം പ്രാ​ഥ​മി​ക ആ​വ​ശ്യ​ങ്ങ​ൾ നി​റ​വേ​റ്റാ​ൻ കം​ഫ​ർ​ട്ട് സ്റ്റേ​ഷ​നെ ആ​ശ്ര​യി​ക്കേ​ണ്ടി വ​രു​ന്ന ബ​സ് ജീ​വ​ന​ക്കാ​ർ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി യാ​ത്ര​ക്കാ​ർ ഏ​റെ ബു​ദ്ധി​മു​ട്ടി​യി​രു​ന്നു. ഇ​തു മ​ന​സി​ലാ​ക്കി​യാ​ണ് സി​റ്റി ല​യ​ൺ​സ് ക്ല​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കം​ഫ​ർ​ട്ട് സ്റ്റേ​ഷ​ന്‍റെ ന​വീ​ക​ര​ണ പ്ര​വൃ​ത്തി തു​ട​ങ്ങി​യ​ത്.
നി​ല​വി​ൽ ത​ക​ർ​ന്ന നി​ല​യി​ലു​ള്ള മു​ഴു​വ​ൻ ഫൈ​ബ​ർ വാ​തി​ലു​ക​ളും മാ​റ്റി ഇ​രു​മ്പു ഷീ​റ്റു​കൊ​ണ്ടു​ള്ള വാ​തി​ലു​ക​ളാ​ണ് സ്ഥാ​പി​ക്കു​ന്ന​ത്. ഇ​തി​നു പു​റ​മെ സ്ത്രീ​ക​ൾ​ക്കാ​യി നാ​പ്കി​ൻ വെ​ൻ​ഡിം​ഗ് മെ​ഷീ​നും സ്ഥാ​പി​ക്കും.​ഇ​തി​നൊ​പ്പം കം​ഫ​ർ​ട്ട് സ്റ്റേ​ഷ​ൻ പെ​യി​ന്‍റ് ചെ​യ്ത് മോ​ടി കൂ​ട്ടു​ക​യും ചെ​യ്യും. ഒ​രു ല​ക്ഷ​ത്തി​ലേ​റെ രൂ​പ ചെ​ല​വി​ട്ടാ​ണ് പ്ര​വൃ​ത്തി ന​ട​ത്തു​ന്ന​ത്. ഒ​രാ​ഴ്ച​ക്ക​കം പ്ര​വൃ​ത്തി പൂ​ർ​ത്തി​യാ​ക്കും.
 

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.