കടലിൽ കുളിക്കുന്നതിനിടെ മുങ്ങി മരിച്ച അശ്വിൻ എം.വി.ക്ക് ഗുരുനാഥന്മാരുടെയും കൂട്ടുകാരുടെയും അന്ത്യാഞ്ജലി ……….

തലശ്ശേരി: കൂട്ടുകാരോടൊപ്പം  കടലിൽ കുളിക്കുന്നതിനിടയിൽ മുങ്ങി മരിച്ച തലശ്ശേരി എൻ.ടി.ടി.എഫ് കേന്ദ്രത്തിലെ അശ്വിൻ എം.വി.ക്ക്  എൻ.ടി.ടി.എഫിന്റെ ആദരാഞ്ജലികൾ.
   ഞായറാഴ്ച വൈകുന്നേരം  തലശ്ശേരി ജോസ് ഗിരി സർക്കാർ റസ്റ്റ്ഹൗസിന് സമീപം കൂട്ടുകാരോടൊപ്പം കടലിൽ കുളിക്കുന്നതിനിടെയാണ്  അപകടം സംഭവിച്ചത്.
  തിങ്കളാഴ്ച രാവിലെ പതിനൊന്നര മണിയോടെ എൻ.ടി.ടി.എഫ് കേന്ദ്രത്തിലെത്തിച്ച മൃതദേഹത്തിൽ അദ്ധ്യാപകരും വിദ്യാർത്ഥികളുമടക്കം
നിരവധി പേർ അന്തിമോപചാരം അർപ്പിച്ചു. വൈസ് പ്രിൻസിപ്പൾ റോഷൻ പീറ്റർ റീത്ത് സമർപ്പിച്ചു.
   മാനന്തവാടി  തെരുവണ മത്തിൽ പറമ്പിൽ എം.വി. വത്സൻ- പി.കെ.ശൈലജ എന്നിവരുടെ മകനാണ് അശ്വിൻ.ഒന്നാം വർഷ ടൂൾ ആൻറ് ഡൈമേയക്കിംഗ് വിദ്യാർത്ഥിയായ അശ്വിൻ കഴിഞ്ഞ ഓഗസ്റ്റ് മാസത്തിലാണ് എൻ.ടി.ടി.എഫിൽ ചേർന്നത്. സംസ്ഥാന സർക്കാർ സൗജന്യമായി നടപ്പിലാക്കുന്ന  ഡിപ്ലോമ കോഴ്സ് പദ്ധതിയിലൂടെയാണ് അശ്വിൻ  എൻ  ടി.ടി.എഫിൽ ചേർന്നത്.  

   

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: