Advertisements

കാനഡയിലെക്ക് വിസ വാഗ്ദ്ധാനം ചെയ്ത് ലക്ഷങ്ങൾതട്ടിയ യുവാവ് അറസ്റ്റിൽ

കണ്ണൂർ: കാനഡയിലേക്ക് ജോലിക്ക് വിസ ശരിയാക്കി തരാം എന്ന് പ്രലോഭിപ്പിച്ച് ലക്ഷങ്ങൾ തട്ടിയ യുവാവിനെ ടൗൺ എസ്ഐ ശ്രീജിത്ത് കോടെരിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തു. പൊന്നാനി സ്വദേശിയായ പുതുപൊന്നാനി ചിറ്റൂർ കാട്ടിൽ സി എച്ച് ഹുസൈൻ മകൻ സുധീർ (39) ആണ്‌ കണ്ണൂരിലെ സ്വകാര്യ ലോഡ്ജിൽ വച്ച് പോലീസ് അറസ്റ്റ് ചെയ്തത്. കാനഡയിലേക്ക് ജോലി ശരിയാക്കി തരാമെന്ന് പറഞ്ഞു കൊറ്റാളി ബ്ലസ് വില്ലയിൽ ശേലോലൻ റോയിയുടെ പക്കൽ നിന്നും രണ്ടു തവണകളായി നാല് ലക്ഷത്തി അറുപതിനായിരം രൂപ വാങ്ങി പണമോ വിസയോ തിരിച്ചു നൽകാതെ വഞ്ചിക്കുകയായിരുന്നുവെന്നാണ് ടൗൺ പോലീസിൽ നൽകിയ പരാതിയിൽ പറഞ്ഞിരിക്കുന്നത്. കേസെടുത്ത ടൗൺ എസ്ഐ ശ്രീജിത്ത് കോളേരി തന്ത്രപരമായ നീക്കത്തിലൂടെ പ്രതിയെ കീഴടക്കുകയായിരുന്നു. കാനഡയിലേക്ക് വിസ ആവശ്യപ്പെട്ട് എസ് ഐ തന്നെ നേരിട്ട്

ഫോൺ വിളിച്ചു ലോഡ്ജിലേക്ക് വരുത്തുകയായിരുന്നു. തുടർന്ന് വേഷം മാറിയെത്തിയ പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Advertisements
Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: