കണ്ണൂരിൽ അധ്യാപികയുടെ മര്‍ദ്ദനത്തില്‍ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ കൈ ഞരമ്പ് മുറിഞ്ഞു

തലശ്ശേരി- മമ്പറത്തെ സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ അധ്യാപികയുടെ അടിയേറ്റ് രണ്ടാം ക്ലാസുകാരന്റെ

കൈ ഞരമ്പ് മുറിഞ്ഞു. മമ്പറം കുഴിയില്‍പീടിക സ്വദേശിയായ ആറുവയസ്സുകാരനെ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിദ്യാര്‍ത്ഥിയുടെ മുറിഞ്ഞ കൈ ഞരമ്പ് ശസ്ത്രക്രിയയിലൂടെ പൂര്‍വ്വസ്ഥിതിയിലാക്കി. പരിക്കേറ്റ വിദ്യാര്‍ത്ഥിയെ ശിശുക്ഷേമ സമിതിയംഗങ്ങള്‍ സന്ദര്‍ശിച്ച് മൊഴിയെടുത്തു.
വെള്ളിയാഴ്ചയാണ് ക്ലാസ് പരീക്ഷക്ക് ഹാജരാകാതതിനെ തുടര്‍ന്നാണ് അധ്യാപിക സ്്റ്റീല്‍ സ്‌കെയില്‍ ഉപയോഗിച്ച് കൈത്തണ്ടയില്‍ അടിച്ചത്. കൈയ്യില്‍ നിന്ന് രക്തം നിര്‍ത്താതെ വന്നതിനെ തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ തന്നെ കുട്ടിയെ മമ്പറത്തെ സ്വകാര്യ ക്ലിനിക്കില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് ഓപ്പറേഷന് വിധേയമാക്കാനായ് കുട്ടിയെ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ പ്രേവശിപ്പിക്കുകയായിരുന്നു. ഇന്ന് കാലത്ത് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ ആശുപത്രിയിലെത്തി വിവരങ്ങള്‍ ശേഖരിച്ചു.പരിക്കേറ്റ വിദ്യാര്‍ത്ഥിയുടെ പിതാവ് പിണറായി പോലീസില്‍ പരാതി നല്‍കി. പോലീസ് കേസെടുത്ത് അന്വേഷിച്ച് വരികയാണ്.

Advertisements

2 comments

  • Mambaram English Medium School under Mambaram Educational trust

  • സ്കൂളിന്റെ പേര് വെളിപ്പെടുത്താൻ എന്താ പേടിയാണോ
    #ഫീലിങ് പുച്ഛം

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.