ബ്രണ്ണൻ കോളേജിൽ ശ്രദ്ധേയമായി ഫ്രറ്റേണിറ്റി മൂവ്മെൻറിന്റെ ഗൗരി ലങ്കേഷ് വാൾ പ്രദർശനം

കണ്ണൂർ :കഴിഞ്ഞ സെപ്റ്റംബർ 5 ന് തീവ്രഹിന്ദുത്വ ഭീകര സംഘടനയായ സനാതൻ സംസ്ഥ നിഷ്ഠൂരമായി കൊലപ്പെടുത്തിയ പ്രമുഖ മാധ്യമപ്രവർത്തക ഗൗരി ലങ്കേശിൻറെ ഒന്നാം രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് തലശ്ശേരി ബ്രണ്ണൻ കോളേജിൽ ഫ്രറ്റേണിറ്റി മൂവ്മെൻറ് പ്രവർത്തകർ ഗൗരിലങ്കേഷ് പ്രതീകാത്മക വാൾ സ്ഥാപിച്ചു.. നൂറുകണക്കിന് വിദ്യാർത്ഥികൾ വിയോജിപ്പിന്റെ ശബ്ദങ്ങളെ വെടിയുതിർത്ത് കൊല്ലാൻ നാം അനുവദിക്കില്ലയെന്നർത്ഥത്തിൽ അവരുടെ ഒപ്പുകളും മുദ്രകളും പതിപ്പിച്ചു. ഫ്രറ്റേണിറ്റി മൂവ്മെന്റ് കണ്ണൂർ ജില്ല കമ്മിറ്റിയംഗം ഹന്ന സെറോഷ് പ്രതീകാത്മക വാളിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. ബ്രണ്ണൻ കോളേജ് യൂണിറ്റ് സെക്രട്ടറി ഫറാഷ്, ഫാത്തിമ, സുമയ്യ, നൗറ, സുഹ എന്നിവർ നേതൃത്വം നൽകി…

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: