മോട്ടോര്‍ വാഹന പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തില്‍ നാളെ (ആഗസ്റ്റ് 7) നടത്താനിരുന്ന പരീക്ഷകള്‍ മാറ്റി വെച്ചു

1⃣ ഒന്നാം വര്‍ഷ ഹയര്‍സെക്കന്ററി ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി പരീക്ഷ ഒന്‍പതിലേക്ക് മാറ്റി. ടൈംടേബിളില്‍ മാറ്റം ഉണ്ടാവില്ല.

2⃣ പാരാമെഡിക്കല്‍ ഡിപ്ലോമ കോഴ്‌സായ ഡി.എം.എല്‍.റ്റി തിയറി പരീക്ഷ (പാത്തോളജിസ്റ്റ്) എട്ടിലേയ്ക്ക് മാറ്റി വച്ചു.

3⃣ ഡി.ഫാം പാര്‍ട്ട് ഒന്ന് (സപ്ലിമെന്ററി) ജൂലായ് 2018 പ്രാക്റ്റിക്കല്‍ പരീക്ഷ ആഗസ്റ്റ് 13 ലേക്ക് മാറ്റി. മറ്റു ദിവസങ്ങളിലെ പരീക്ഷകള്‍ ടൈം ടേബില്‍ അനുസരിച്ച് നടക്കും.

4⃣ എച്ച്.ഡി.സി ആന്റ് ബി.എം രണ്ടാം സെമസ്റ്റര്‍ പരീക്ഷകള്‍ ആഗസ്റ്റ് 21 ലേക്ക് മാറ്റി. സമയത്തില്‍ മാറ്റമില്ല.

5⃣ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി ഒന്നാം വര്‍ഷ ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ പുന:ക്രമീകരിച്ചു. എട്ടിന് അക്കൗണ്ടന്‍സി, ഹിസ്റ്ററി, ഫിസിക്‌സ്, ജ്യോഗ്രഫി. ഒന്‍പതിന് ഇംഗ്ലീഷ്, ബയോളജി. പത്തിന് ഇ.ഡി, വൊക്കേഷണല്‍ തിയറി. സമയക്രമത്തില്‍ മാറ്റമില്ല

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: