പരിയാരം ബസും ലോറിയും കൂട്ടിയിടിച്ച് 19 പേർക്ക് പരിക്ക്

കണ്ണൂർ:* പരിയാരം ദേശീയപാതയില്‍ കെഎസ്ആര്‍ടിസി ബസും ലോറിയും കൂട്ടിയിടിച്ച് 18 പേര്‍ക്ക് പരിക്ക്, ലോറി ഡ്രൈവറുടെ നില അതീവ ഗുരുതരം. ഇന്ന് രാവിലെ 6.15 ന് പരിയാരം കെകെഎന്‍ പരിയാരം ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂളിന് മുന്നിലായിരുന്നു അപകടം.കണ്ണൂരില്‍ നിന്നും പയ്യന്നൂരിലേക്ക് പോകുകയായിരുന്ന കെഎല്‍-15 8212 കെഎസ്ആര്‍ടിസിയും തളിപ്പറമ്പ് ഭാഗത്തേക്ക് പോകുന്ന ടിഎന്‍ 40 ജെ 2964 ലോറിയുമാണ് കൂട്ടിയിടിച്ചത്. അരമണിക്കൂറിലധികം ലോറിയുടെ കാബിനില്‍ കുടുങ്ങിക്കിടന്ന ഡ്രൈവറെ തളിപ്പറമ്പില്‍ നിന്നെത്തിയ അഗ്നിശമനസേന ലോറി പൊളിച്ചാണ് പുറത്തെടുത്തത്. ഇരുകാലുകള്‍ക്കും മാരകമായി പരിക്കേറ്റ ലോറി ഡ്രൈവര്‍ തേനി കണ്ണൈപുരത്തെ ഈശ്വരന്‍(30) നെയും പരിക്കേറ്റ മറ്റുള്ളവരേയും പരിയാരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: