വടകരയിൽ ചെങ്കൽ ലോറി നിയന്ത്രണം വിട്ട് ഉണ്ടായ അപകടത്തിൽ കണ്ണൂർ സ്വദേശിയായ ഡ്രൈവർ മരിച്ചു

ഇരിട്ടി: ലോറി നിയന്ത്രണം വിട്ട് സമീപത്തെ വീട്ടിലേക്ക് ഇടിച്ചു കയറി ഉണ്ടായ അപകടത്തിലാണ് ഇരിട്ടി സ്വദേശിയായ ഡ്രൈവർ മരിച്ചത്. ഇരിട്ടി പടിയൂര്‍ പുലിക്കാട് അഴകുംപറമ്പില് വിനോദനാണ് (37) മരിച്ചത്. പരിക്കേറ്റ ക്ലീനര്‍ ബംഗാള്‍ സ്വദേശിയായ തവജു ഇസ്ലാമിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
നിര്‍മാണത്തിലിരിക്കുന്ന പാര്‍ക്കോ ഹോസ്പിറ്റലിനു സമീപം ഇന്നു രാവിലെ അഞ്ചരക്കാണ് അപകടം. കണ്ണൂര്‍ ഭാഗത്ത് നിന്ന് ചെങ്കല്ലുമായി പോയ എയ്ചര് ലോറിയാണ് അപകടത്തിൽ പെട്ടത് . ലോറി മരത്തിലിടിച്ച ശേഷം താഴ്ചയിലുള്ള വീട്ടിലേക്ക് ഇടിച്ചു കയറുകയായിരുന്നു. മുറ്റത്ത് നിര്‍ത്തിയ കാറിനും വീടിന്റെ മുന്‍ഭാഗത്തെ ഓട് മേഞ്ഞ മേല്‍ക്കൂരക്കും കേടുപാടുകൾ സംഭവിച്ചു. കാബിനില്‍ കുടുങ്ങിയ വിനോദനെ ഏറെ പണിപ്പെട്ടാണ് അഗ്നിശമന സേനയും പോലീസും നാട്ടുകാരും ചേർന്ന് പുറത്തെടുത്തത് . ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല .