തളിപ്പറമ്പിലെ ഹോട്ടലുകളില്‍ നഗരസഭാ ആരോഗ്യവിഭാഗം റെയ്ഡ് നടത്തി. പ്രമുഖ ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷ്യവസ്തുക്കള്‍ പിടിച്ചെടുത്തു

തളിപ്പറമ്പ്:തളിപ്പറമ്പിലെ ഹോട്ടലുകളില്‍ നഗരസഭാ ആരോഗ്യവിഭാഗം റെയ്ഡ് നടത്തി. പ്രമുഖ ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷ്യവസ്തുക്കള്‍ പിടിച്ചെടുത്തു

ഇന്ന് നടത്തിയ റെയ്ഡിലാണ് പഴകിയ ഭക്ഷ്യവസ്തുക്കള്‍ പിടികൂടിയത്. നിരവധി ഹോട്ടലുകളില്‍ പരിശോധന നടത്തിയതില്‍ നാലിടങ്ങളില്‍ നിന്ന് പഴകിയ ഭക്ഷ്യവസ്തുക്കള്‍ പിടികൂടി. തളിപ്പറമ്പ് ബാംബു ഫ്രഷ് ഹോട്ടല്‍, റോയല്‍ ടി സ്റ്റാള്‍, ജ്യൂസി ഷോപ്പ്, ഫുഡ്പാലസ് എന്നിവിടങ്ങളില്‍ നിന്നാണ് പഴകിയ ഭക്ഷ്യവസ്തുക്കള്‍ പിടിച്ചത്. പഴകിയ ചോറ്, പായസം, ചിക്കന്‍ കറി, ചപ്പാത്തി, മക്‌സ്യക്കറി, അപ്പം, പരിപ്പുവട എന്നിവയും നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങളും പിടിച്ചെടുത്തു. ഹോട്ടലുകള്‍ക്ക് നഗരസഭ നോട്ടീസ് നല്‍കി. തെറ്റ് ആവര്‍ത്തിച്ചാല്‍ ലൈസന്‍സ് റദ്ദാക്കുമെന്നും തളിപ്പറമ്പ് നഗരസഭാ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി പി ബൈജു വ്യക്തമാക്കി.ജെഎച്ച്‌ഐമാരായ എസ്. അബ്ദുറഹ്മാന്‍, വി. വി. മനോജ് കുമാര്‍, എം. ദിനേശന്‍, വി. പി. അഫ്‌സില എന്നിവര്‍ റെയ്ഡിന് നേതൃത്വം നല്‍കി.

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.