പഴയങ്ങാടി മൊട്ടാമ്പ്രം വാടിക്കല്‍ പുഴക്കടവില്‍ വീണ യുവാവിന്റെ മൃതദേഹം കിട്ടി

പഴയങ്ങാടി: മൊട്ടാമ്പ്രം വാടിക്കല്‍ പുഴക്കടവില്‍ കാല്‍ കഴുകുന്നതിനിടെ അബദ്ധത്തില്‍ വെള്ളത്തില്‍ വീണു മുങ്ങിയ യു.വി. നാസറിന്റെ (45) മൃതദേഹം ലഭിച്ചു. ഇന്നലെ രാത്രി എട്ടു മണിയോടെയായിരുന്നു സംഭവം. കടവിന് സമീപം ചിക്കന്‍ സ്റ്റാളിലെ തൊഴിലാളിയാണ് നാസര്‍. ഇന്നലെ രാത്രി വൈകുംവരെ തെരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായിരുന്നില്ല. ഇന്ന് വാടിക്കൽ സുൽത്താൻ പാലത്തിന്റെ അടുത്ത്‌ വെച്ചാണ് മൃതദേഹം ലഭിച്ചത്.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: