പത്ര പ്രവര്‍ത്തക അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു

തലശ്ശേരി: തലശ്ശേരി പ്രസ്‌ഫോറം മേരി മാതാ ചാരിറ്റബിള്‍ ട്രസ്‌ററിന്റെ സഹകരണത്തോടെ ഏര്‍പ്പെടുത്തിയ പത്താമത് ഡോ.ഹെര്‍മന്‍ ഗുണ്ടര്‍ട്ട് സ്മാരക പത്ര പ്രവര്‍ത്തക അവാര്‍ഡിന് കേരളത്തിലെ പ്രാദേശിക പത്ര പ്രവര്‍ത്തകരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. മികച്ച വാര്‍ത്തകള്‍ക്കാണ് അവാര്‍ഡ്. പരമ്പര സ്വീകരിക്കുന്നതല്ല.

5001 രൂപയും പ്രശസ്തി പത്രവും ശില്‍പവും അടങ്ങുന്നതാണ് അവാര്‍ഡ്. വാര്‍ത്തയുടെ ഒറിജിനലും മൂന്ന് ഫോട്ടോ കോപ്പിയും സഹിതം ഡിസംബര്‍ 15നകം അപേക്ഷ ലഭിക്കണം. വിലാസം- സെക്രട്ടറി, പ്രസ്‌ഫോറം, ജൂബിലി ഷോപ്പിംഗ് കോപ്ലക്‌സ്, തലശ്ശേരി -670101 .ഫോണ്‍– 0490-2322433.

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: